കോവിഡ് 19: എറണാകുളത്ത് പുതിയ പോസിറ്റീവ് കേസില്ല; വിദേശത്ത് നിന്നെത്തിയ 18 പേരെക്കൂടി ആശുപതിയില്‍ പ്രവേശിപ്പിച്ചു

ഇതില്‍ ആറു പേര്‍ ഇറ്റലിയില്‍ നിന്നും നാലു പേര്‍ ദക്ഷിണ കൊറിയയില്‍ നിന്നും എത്തിയവരാണ്.കളമശേരി മെഡിക്കല്‍ കോളജ്, മൂവാറ്റുപുഴ ഗവണ്‍മെന്റ് ആശുപത്രി എന്നിവടങ്ങളിലാണ് ഇവരെ പ്രവേശിപ്പിച്ചിരിക്കുന്നതെന്ന് നെടുമ്പാശേരി വിമാനത്താവള അധികൃതര്‍ അറിയിച്ചു.കൊറണയുമായി ബന്ധപ്പെട്ട് ജില്ലയില്‍ ഇന്ന് 55 പേരെകൂടി വീടുകളിലും ആശുപത്രികളിലുമായി നിരീക്ഷണത്തിലാക്കിയതായി ആരോഗ്യവകുപ്പ് അധികൃതര്‍. വീടുകളിലെ നിരീക്ഷണ പട്ടികയില്‍ നിന്ന് ഇന്നും ആരെയും ഒഴിവാക്കിയിട്ടില്ല

Update: 2020-03-12 14:17 GMT

കൊച്ചി: വിദേശത്ത് നിന്നെത്തിയെ 18 പേരെക്കൂടി കൊറോണ ലക്ഷങ്ങളുമായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.കളമശേരി മെഡിക്കല്‍ കോളജ്, മൂവാറ്റുപുഴ ഗവണ്‍മെന്റ് ആശുപത്രി എന്നിവടങ്ങളിലാണ് ഇവരെ പ്രവേശിപ്പിച്ചിരിക്കുന്നതെന്ന് നെടുമ്പാശേരി വിമാനത്താവള അധികൃതര്‍ അറിയിച്ചു.ഇതില്‍ ആറു പേര്‍ ഇറ്റലിയില്‍ നിന്നും നാലു പേര്‍ ദക്ഷിണ കൊറിയയില്‍ നിന്നും എത്തിയവരാണ്.3135 വിദേശ യാത്രക്കാരെയാണ് ഇന്ന് നെടുമ്പാശേരി വിമാനത്താവളത്തില്‍ പരിശോധനയ്ക്ക് വിധേയമാക്കിയതെന്നും അധികൃതര്‍ അറിയിച്ചു.ഇതു കൂടാതെ 3038 ആഭ്യന്തര യാത്രക്കാരെയും പരിശോധനയ്ക്ക് വിധേയമാക്കി.

അതേ സമയം ജില്ലയില്‍ ഇന്നും പുതിയ കോവിഡ് പോസിറ്റീവ് കേസുകള്‍ റിപോര്‍ട്ട് ചെയ്തിട്ടില്ലെന്ന് ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു. കൊറണയുമായി ബന്ധപ്പെട്ട് ജില്ലയില്‍ ഇന്ന് 55 പേരെകൂടി വീടുകളിലും ആശുപത്രികളിലുമായി നിരീക്ഷണത്തിലാക്കി. വീടുകളിലെ നിരീക്ഷണ പട്ടികയില്‍ നിന്ന് ഇന്നും ആരെയും ഒഴിവാക്കിയിട്ടില്ല.എറണാകുളം മെഡിക്കല്‍ കോളജ് കൂടാതെ മൂവാറ്റുപുഴ ജനറല്‍ ആശുപത്രിയില്‍ കൂടി ഐസോലേഷന്‍ സംവിധാനം ആരംഭിച്ചു. അവിടെ ഏഴ് പേരെ ഇന്ന് അഡ്മിറ്റ് ചെയ്തു. കളമശ്ശേരി മെഡിക്കല്‍ കോളജില്‍ ഒന്‍പത് പേരെ കൂടി അഡ്മിറ്റ് ചെയ്തു. നിലവില്‍ രണ്ടിടത്തുമായി 37 പേര്‍ ആശുപത്രി നിരീക്ഷണത്തിലുണ്ട്.കളമശ്ശേരി ഐസൊലേഷന്‍ വാര്‍ഡില്‍ നിന്ന് മൂന്ന് പേരെ ഇന്ന് ഡിസ്ചാര്‍ജ് ചെയ്തു.

ജില്ലയില്‍ ആകെ 443 പേരാണ് നിലവില്‍ വീടുകളില്‍ നിരീക്ഷണത്തിലുള്ളത്. വിമാനത്താവളത്തില്‍ നിന്ന് രോഗലക്ഷണമുള്ളവരെ ആശുപത്രികളിലേക്ക് മാറ്റുന്നതിനായി കെഎംഎസ്‌സിഎല്‍ മുഖേനെ അഞ്ച് 108 ആമ്പുലന്‍സുകളുടെ സേവനം ജില്ലയില്‍ ലഭ്യമാക്കിയതായും ആരോഗ്യ വകുപ്പ് അധികൃതര്‍ വ്യക്തമാക്കി.ആലപ്പുഴ എന്‍ഐവി യിലേക്ക് ഇന്ന് 57 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്. കൊറോണ സ്ഥിരീകരിച്ച മൂന്ന് വയസ്സുള്ള കുട്ടിയുടെയും മാതാപിതാക്കളുടെയും പുനഃപരിശോധനാ സാമ്പിളുകള്‍ ഉള്‍പ്പെടെയാണിത്.

ജില്ലാ കണ്‍ട്രോള്‍ റൂമിന്റെ സേവനം 0484 2368802 എന്ന നമ്പര്‍ കൂടാതെ 0484 2959040 / 2423777 / 2428777 എന്നീ നമ്പറുകളില്‍ കൂടി ലഭ്യമാണ്.കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങളുട ഭാഗമായാണ് മാര്‍ച്ച് 31 വരെ വിദ്യാഭ്യസ സ്ഥാപനങ്ങള്‍ക്ക് അവധി നല്‍കിയതും ചടങ്ങുകളും ഒത്തുചേരലുകളും നിയന്ത്രിക്കാനും സര്‍ക്കാര്‍ തീരുമാനിച്ചത്. അതിനാല്‍ അവധി ദിവസങ്ങളില്‍ എല്ലാവരും ഇക്കാര്യങ്ങള്‍ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണെന്നും യാത്ര പോകുന്നതും ഒഴിവാക്കി പ്രതിരോധ പ്രവര്‍ത്തനങ്ങളോട് സഹകരിക്കണെമെന്നും ജില്ലാ കലക്ടര്‍ എസ് സുഹാസ് അഭ്യര്‍ത്ഥിച്ചു. 

Tags:    

Similar News