ആസിഡ് ആക്രമണ ഇരകള്‍ക്കു ആശ്വാസനിധി

നിലവില്‍ നാല്‍പതു ശതമാനമോ അതില്‍ കൂടുതലോ പൊള്ളലേറ്റവര്‍ക്കു സര്‍ക്കാര്‍ പെന്‍ഷന്‍ അനുവദിക്കുന്നുണ്ട്. പ്രത്യേകമായി പെന്‍ഷന്‍ നല്‍കുന്ന കാര്യം ഇപ്പോള്‍ സര്‍ക്കാരിന്റെ പരിഗണനയിലില്ല.

Update: 2019-06-13 12:18 GMT

തിരുവനന്തപുരം: സംസ്ഥാനത്തു ആസിഡ് ആക്രമണങ്ങള്‍ക്കു ഇരയാകുന്നവര്‍ക്കു നഷ്ടപരിഹാരം നല്‍കുന്നതിന് ആശ്വാസ നിധി എന്ന പ്രത്യേക പദ്ധതി ആവിഷ്‌കരിച്ചതായി ആരോഗ്യ മന്ത്രി കെ കെ ശൈലജ. ഇവര്‍ക്ക് അര്‍ഹമായ നഷ്ടപരിഹാരം ഉറപ്പാക്കുമെന്നും മന്ത്രി നിയമസഭയെ അറിയിച്ചു.

നിലവില്‍ നാല്‍പതു ശതമാനമോ അതില്‍ കൂടുതലോ പൊള്ളലേറ്റവര്‍ക്കു സര്‍ക്കാര്‍ പെന്‍ഷന്‍ അനുവദിക്കുന്നുണ്ട്. പ്രത്യേകമായി പെന്‍ഷന്‍ നല്‍കുന്ന കാര്യം ഇപ്പോള്‍ സര്‍ക്കാരിന്റെ പരിഗണനയിലില്ല.

അതേസമയം ഇരകളുടെ പുനരധിവാസത്തിനു ആവശ്യമായ പരിഗണന നല്‍കും. തുടര്‍ ചികിൽസക്കുള്ള സഹായവും നല്‍കുന്നുണ്ട്. ആസിഡ് ആക്രമണ കേസുകളിലെ പ്രതികള്‍ക്കു കൂടുതല്‍ ശിക്ഷ ഉറപ്പു വരുത്തുന്നതുള്‍പ്പടെയുള്ള കാര്യങ്ങള്‍ സര്‍ക്കാര്‍ പരിഗണിക്കുന്നതായും അനൂപ് ജേക്കബിന്റെ ശ്രദ്ധക്ഷണിക്കലിന് മന്ത്രി മറുപടി നല്‍കി.

Tags:    

Similar News