പീപ്പിൾസ് ഫൗണ്ടേഷനും ഇൻഫാഖും ചേർന്ന് 50000 വൃക്ഷതൈകൾ നടും

ഇൻഫാഖിന് കീഴിൽ പ്രവർത്തിക്കുന്ന അയൽക്കൂട്ടങ്ങളുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്.

Update: 2020-06-06 09:02 GMT

കോഴിക്കോട് : പരിസ്‌ഥിതി ദിനത്തോടനുബന്ധിച്ച് പീപ്പിൾസ് ഫൗണ്ടേഷനും ഇൻഫാഖ് സസ്‌റ്റൈനബിൾ ഡെവലപ്പ്മെൻറ് സൊസൈറ്റിയും സംയുക്തമായി നടപ്പാക്കുന്ന കമ്യൂണിറ്റി പ്ലാന്റിങ് പ്രോ​ഗ്രാം 2020 ൻറെ ഭാഗമായി സംസ്‌ഥാനത്താകെ 50000 വൃക്ഷ തൈകൾ നട്ടു പിടിപ്പിക്കും. പദ്ധതിയുടെ സംസ്‌ഥാന തല ഉദ്ഘാടനം പീപ്പിൾസ് ഫൗണ്ടേഷൻ എക്സിക്യൂട്ടീവ് ഡയറക്ടർ ഹമീദ് സാലിം നിർവ്വഹിച്ചു. ഇൻഫാഖിന് കീഴിൽ പ്രവർത്തിക്കുന്ന അയൽക്കൂട്ടങ്ങളുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. 

Similar News