കേരളത്തിൽ 71.16 ശതമാനം പോളിങ്; മാറ്റം വരാമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍

Update: 2024-04-27 08:56 GMT

തിരുവനന്തപുരം: തിരഞ്ഞെടുപ്പ് കമീഷന്റെ പുതിയ കണക്കുകള്‍ പ്രകാരം കേരളത്തില്‍ 71.16 ശതമാനം പോളിങ്. സംസ്ഥാനത്തെ പോളിങ്ങില്‍ ഇനിയും മാറ്റം വരാമെന്നും കമീഷന്‍ അറിയിച്ചു. വീട്ടിലെ വോട്ടും പോസ്റ്റല്‍ വോട്ടും ചേര്‍ക്കാതെയാണ് ഈ കണക്ക്. തപാല്‍വോട്ടുകള്‍ കൂടി ചേര്‍ക്കുന്നതോടെ പോളിങ് 72 ശതമാനം പിന്നിടും. എന്നാലും കഴിഞ്ഞതവണത്തെ പോളിങ് ശതമാനത്തില്‍ എത്തില്ല. 2019 ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ 77.84 ശതമാനമായിരുന്നു പോളിങ്.

ലോക്‌സഭാ തിരഞ്ഞെടുപ്പ് പോളിങ് ശതമാനം മണ്ഡലം തിരിച്ച്;

1. തിരുവനന്തപുരം66.46

2. ആറ്റിങ്ങല്‍69.40

3. കൊല്ലം68.09

4. പത്തനംതിട്ട63.35

5. മാവേലിക്കര65.91

6. ആലപ്പുഴ74.90

7. കോട്ടയം65.60

8. ഇടുക്കി66.53

9. എറണാകുളം68.27

10. ചാലക്കുടി71.84

11. തൃശൂര്‍72.79

12. പാലക്കാട്73.37

13. ആലത്തൂര്‍73.20

14. പൊന്നാനി69.21

15. മലപ്പുറം72.90

16. കോഴിക്കോട്75.42

17. വയനാട്73.48

18. വടകര78.08

19. കണ്ണൂര്‍76.92

20. കാസര്‍ഗോഡ്75.94

ആകെ വോട്ടര്‍മാര്‍ 2,77,49,159

ആകെ വോട്ട് ചെയ്തവര്‍ 1,97,48,764(71.16%)

ആകെ വോട്ട് ചെയ്ത പുരുഷന്മാര്‍ 94,67,612(70.57%)

ആകെ വോട്ട് ചെയ്ത സ്ത്രീകള്‍ 1,02,81,005(71.72%)

ആകെ വോട്ട് ചെയ്ത ട്രാന്‍സ് ജെന്‍ഡര്‍ 147(40.05%)

2021ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ കോവിഡ് പ്രതിസന്ധിക്കിടയിലും സംസ്ഥാനത്ത് 74.06 ശതമാനം പോളിങ് രേഖപ്പെടുത്തിയിരുന്നു. കനത്ത ചൂടും മണിക്കൂറുകളുടെ കാത്തിരിപ്പും വോട്ടിങ് ശതമാനം കുറയാന്‍ കാരണമായിട്ടുണ്ടെന്നാണു പൊതുവിലയിരുത്തല്‍. വോട്ടിങ് മെഷീനിലെ തകരാറും ഉദ്യോഗസ്ഥരുടെ പരിചയക്കുറവു കാരണമുള്ള കാലതാമസവും പലയിടത്തും രാത്രി ഏറെ വൈകിയും വോട്ടെടുപ്പു നീളാനിടയാക്കി.

Tags:    

Similar News