മുഖ്യമന്ത്രിയുടെ വിദേശയാത്രകള്‍: വിജിലന്‍സ് അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഹരജി പിന്‍വലിച്ചു

കന്യാകുമാരി ജില്ലയിലെ മാര്‍ത്താണ്ഡം സ്വദേശി ഡി ഫ്രാന്‍സിസ് ആണ് ഹരജി പിന്‍വലിച്ചത്.നേരത്തെ ഇദ്ദേഹത്തോടെ ഹാജരാകണമെന്ന് ഹൈക്കോടതി നിര്‍ദേശിച്ചിരുന്നു. ഇതു പ്രകാരം അദ്ദേഹം കോടതിയില്‍ നേരിട്ട് ഹാജരായി. മുഖ്യമന്ത്രിയുടെ വിദേശയാത്രയില്‍ ഇപ്പോള്‍ സംശയങ്ങളൊന്നുമില്ലെന്ന് ഫ്രാന്‍സിസ് കോടതിയെ അറിയിച്ചു

Update: 2019-08-08 14:12 GMT

കൊച്ചി: മുഖ്യമന്ത്രിയുടെ വിദേശയാത്രകള്‍ സംബന്ധിച്ച് വിജിലന്‍സ് അന്വേഷണം ആവശ്യപ്പെട്ട് കന്യാകുമാരി സ്വദേശി നല്‍കിയ ഹരജി പിന്‍വലിച്ചു.കന്യാകുമാരി ജില്ലയിലെ മാര്‍ത്താണ്ഡം സ്വദേശി ഡി ഫ്രാന്‍സിസ് ആണ് ഹരജി പിന്‍വലിച്ചത്.നേരത്തെ ഇദ്ദേഹത്തോടെ ഹാജരാകണമെന്ന് ഹൈക്കോടതി നിര്‍ദേശിച്ചിരുന്നു. ഇതു പ്രകാരം അദ്ദേഹം കോടതിയില്‍ നേരിട്ട് ഹാജരായി. മുഖ്യമന്ത്രിയുടെ വിദേശയാത്രയില്‍ ഇപ്പോള്‍ സംശയങ്ങളൊന്നുമില്ലെന്ന് ഫ്രാന്‍സിസ് കോടതിയെ അറിയിച്ചു. ഹരജിയില്‍ സര്‍ക്കാര്‍ നല്‍കിയ വിശദീകരണം തൃപ്തികരമാണെന്നും ഫ്രാന്‍സിസ് കോടതിയെ അറിയിച്ചു. മുഖ്യമന്ത്രിയുടെ വിദേശയാത്രയില്‍ മലയാളികള്‍ക്ക് സംശയമില്ലെന്ന് കോടതി പറഞ്ഞു. പിഴയടക്കേണ്ട കേസാണെങ്കിലും ഒഴിവാക്കുകയാണെന്ന് കോടതി വ്യക്തമാക്കി. വിവരാവകാശ നിയമപ്രകാരം ലഭിച്ച രേഖകളില്‍ നിന്നും കാര്യങ്ങള്‍ വ്യക്തമായിട്ടും കോടതിയെ സമീപിച്ചത് സംശയാസ്പദമാണെന്നു കോടതി വ്യക്തമാക്കി. അമേരിക്കന്‍ - ഗള്‍ഫ് സന്ദര്‍ശനങ്ങളില്‍ ചെലവായ വിമാനകുലി മുഖ്യമന്ത്രി പൊതുഖജനാവില്‍ നിന്ന് കൈപ്പറ്റിയെന്നും വിജിലന്‍സ് അന്വേഷണംവേണമെന്നുമായിരുന്നു ഫ്രാന്‍സിസിന്റെ ആവശ്യം. മുഖ്യമന്ത്രിയുടെ വിദേശയാത്രകള്‍ കേന്ദ്രാനുമതിയോടെ പൊതു ആവശ്യത്തിനായിരുന്നുവെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചിരുന്നു.

Tags:    

Similar News