മുഖ്യമന്ത്രിയുടെ വിദേശയാത്ര :വിജിലന്‍സ് അന്വേഷണം വേണമെന്ന ഹരജി ഹൈക്കോടതി തള്ളി

കേസ് രജിസ്റ്റര്‍ ചെയ്യാനോ പ്രോസിക്യൂഷന്‍ അനുമതി നല്‍കാനോ നിര്‍ദേശിക്കാന്‍ കഴിയില്ലെന്ന് ഹരജി പരിഗണിച്ച് ജസറ്റിസ് അശോക് മേനോന്‍ വ്യക്തമാക്കി

Update: 2019-04-30 15:37 GMT

കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയന്‍ സ്വകാര്യ ആവശ്യങ്ങള്‍ക്കായി പൊതുഖജനാവില്‍ നിന്ന് പണം ചെലവിട്ട് വിദേശയാത്രകള്‍ നടത്തിയെന്ന ആരോപണത്തില്‍ വിജിലന്‍സ് അന്വേഷണം ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹരജി ഹൈക്കോടതി തള്ളി. കന്യാകുമാരി സ്വദേശി ഡി ഫ്രാന്‍സിസാണ് ഹൈക്കോടതിയെ സമീപിച്ചത്. കേസ് രജിസ്റ്റര്‍ ചെയ്യാനോ പ്രോസിക്യൂഷന്‍ അനുമതി നല്‍കാനോ നിര്‍ദേശിക്കാന്‍ കഴിയില്ലെന്ന് ഹരജി പരിഗണിച്ച് ജസറ്റിസ് അശോക് മേനോന്‍ വ്യക്തമാക്കി.

Tags: