സിനിമാറ്റോഗ്രാഫ് നിയമ ഭേദഗതി: ആശങ്കയോടെ മലയാള ചലച്ചിത്ര ലോകം; കേന്ദ്രസര്‍ക്കാര്‍ പിന്തിരിയണമെന്ന് ഫെഫ്ക

സെന്‍സര്‍ ബോര്‍ഡിന്റെ സര്‍ട്ടിഫിക്കറ്റ് കിട്ടിയതിനു ശേഷം പ്രേക്ഷകരിലെത്തുന്ന ഏതൊരു സിനിമയും കേന്ദ്രസര്‍ക്കാരിന് നേരിട്ട് ഉള്ളടക്ക സംബന്ധിയായി പുനപരിശോധനയ്ക്ക് വിധേയമാക്കാന്‍ കഴിയും വിധമുള്ള നിമയമ ഭേദഗതി ചലച്ചിത്രകാരന്റെ സ്വാതന്ത്ര്യത്തെ ഭയാനകമാം വിധം പരിമിതപ്പെടുത്തുന്ന ഒന്നാണ്

Update: 2021-06-21 08:55 GMT

കൊച്ചി: കേന്ദ്രസര്‍ക്കാര്‍ നടപ്പിലാക്കാന്‍ ഒരുങ്ങുന്ന സിനിമാട്ടോഗ്രാഫ് നിയമ ഭേദഗതിക്കെതിരെ ആശങ്കയുമായി മലയാള ചലച്ചിത്രപ്രവര്‍ത്തകര്‍ രംഗത്ത്.കേന്ദ്രസര്‍ക്കാര്‍ നടപ്പിലാക്കുന്ന നിയമഭേദഗതിയെ മലയാളത്തിലെ ചലച്ചിത്രപ്രവര്‍ത്തകര്‍ അത്യന്തം ആശങ്കയോടെയാണ് കാണുന്നതെന്ന് മലയാള ചലച്ചിത്ര രംഗത്തെ സാങ്കേതിക പ്രവര്‍ത്തകരുടെ കൂട്ടായ്മയായ ഫെഫ്ക ഭാരവാഹികള്‍ പറഞ്ഞു.

സെന്‍സര്‍ ബോര്‍ഡിന്റെ സര്‍ട്ടിഫിക്കറ്റ് കിട്ടിയതിനു ശേഷം പ്രേക്ഷകരിലെത്തുന്ന ഏതൊരു സിനിമയും പ്രേക്ഷകരുടെ പരാതിയില്‍ ആവശ്യമെന്ന് കണ്ടാല്‍ കേന്ദ്രസര്‍ക്കാരിന് നേരിട്ട് ഉള്ളടക്ക സംബന്ധിയായി പുനപരിശോധനയ്ക്ക് വിധേയമാക്കാന്‍ കഴിയും വിധമുള്ള നിമയമ ഭേദഗതി ചലച്ചിത്രകാരന്റെ സ്വാതന്ത്ര്യത്തെ ഭയാനകമാം വിധം പരിമിതപ്പെടുത്തുന്ന ഒന്നാണ്.

സിനിമാറ്റോഗ്രാഫ് ആക്ട് 2021 ഈ വിധം നടപ്പിലാക്കുന്നതില്‍ നിന്നും കേന്ദ്ര സര്‍ക്കാര്‍ പിന്തിരിയണമെന്ന് മലയാളത്തിലെ ചലച്ചിത്ര പ്രവര്‍ത്തകര്‍ ഒന്നടങ്കം ആവശ്യപ്പെടുകയാണെന്ന് ഫെഫ്ക പ്രസിഡന്റ് സിബി മലയില്‍,ജനറല്‍ സെക്രട്ടറി ബി ഉണ്ണികൃഷ്ണന്‍,ഡയറക്ടേഴ്‌സ് യൂനിയന്‍ പ്രസിഡന്റ് രണ്‍ജി പണിക്കര്‍,ജനറല്‍ സെക്രട്ടറി ജി എസ് വിജയന്‍ എന്നാവര്‍ പറഞ്ഞു.

Tags:    

Similar News