ആര്‍പോ ആര്‍ത്തവം പരിപാടിയില്‍ നിന്നു മുഖ്യമന്ത്രി പിന്മാറി

ഇന്റലിജന്റസ് റിപോര്‍ട് നല്‍കിയതിനെ തുടര്‍ന്നാണ് മുഖ്യമന്ത്രി പരിപാടിയില്‍ നിന്നു പിന്മാറിയതെന്നാണ് വിവരം.

Update: 2019-01-13 06:05 GMT

കൊച്ചി: ശബരിമലയില്‍ യുവതി പ്രവേശനവുമായി ബന്ധപ്പെട്ട് ആര്‍ത്തവ അയിത്തത്തിനെതിരെ തൊട്ടുകൂടാമെന്ന പ്രഖ്യാപനവുമായി വിവിധ വനിതാ കൂട്ടയ്മകള്‍ അടക്കമുള്ള സംഘടനകള്‍ സംയുക്തമായി കൊച്ചിയില്‍ നടത്തുന്ന 'ആര്‍പ്പോ ആര്‍ത്തവം' പരിപാടിയില്‍ മുഖ്യമന്ത്രി പങ്കെടുക്കില്ല. ഇന്നു എറണാകുളം മറൈന്‍ഡ്രൈവില്‍ നടക്കുന്ന പരിപാടിയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പങ്കെടുത്ത് സംസാരിക്കുമെന്നായിരുന്നു സംഘാടകര്‍ വാര്‍ത്താ സമ്മേളനം അടക്കമുള്ളവ നടത്തി പ്രഖ്യാപിച്ചിരുന്നത്.ഇതിനെ മുഖ്യമന്ത്രിയുടെ ഓഫീസ് നിഷേധിച്ചിരുന്നുമില്ല. എന്നാല്‍ ഇന്നു നടക്കുന്ന പരിപാടിയില്‍ മുഖ്യമന്ത്രി പങ്കെടുക്കില്ലെന്ന വിവരമാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്.പരിപാടിക്കു പിന്നില്‍ തീവ്ര നിലപാടുള്ള ചില സംഘടനകളും ഉണ്ടെന്നും ഈ സാഹചര്യത്തില്‍ പരിപാടിയില്‍ പങ്കെടുക്കരുതെന്ന് ഇന്റലിജന്റസ് റിപോര്‍ട് നല്‍കിയതിനെ തുടര്‍ന്നാണ് മുഖ്യമന്ത്രി പരിപാടിയില്‍ നിന്നും പിന്മാറിയതെന്നാണ് വിവരം. ചുംബന സമരത്തില്‍ പങ്കെടുത്ത ചില സംഘടനകളും ഇതിനു പിന്നില്‍ ഉണ്ടെന്നും റിപോര്‍ടില്‍ വ്യക്തമാക്കിയിട്ടുണ്ടെന്നാണ് വിവരം.ഇതെല്ലാം കണക്കിലെടുത്താണ് പരിപാടിയില്‍ പങ്കെടുക്കേണ്ടെന്ന് മുഖ്യമന്ത്രി തീരൂമാനിച്ചതെന്നാണ് ലഭിക്കുന്ന സൂചന.ഇന്നലെയും ഇന്നുമായി രണ്ടു ദിവസത്തെ സമ്മേളനമാണ് മറൈന്‍ ഡ്രൈവില്‍ ഇവര്‍ സംഘടിപ്പിച്ചിരുന്നത് ഇന്നലെ വൈകിട്ടോടെ മറൈന്‍ഡ്രൈവില്‍ നിന്ന് രാജേന്ദ്രമൈതാനി വരെ ആര്‍ത്തവ റാലി നടത്തിയിരുന്നു. കേരളത്തിനകത്തും പുറത്ത് നിന്നുമായി നിരവധി യുവാക്കളും സാമൂഹ്യ, സാംസ്‌കാരിക പ്രവര്‍ത്തകരും റാലിയില്‍ പങ്കെടുത്തിരുന്നു. റാലി സമ്മേളനം സംവിധായകന്‍ പാ.രഞ്ജിത്ത് ഉദ്ഘടനം ചെയ്തു. തുടര്‍ന്ന് അദ്ദേഹത്തിന്റെ നേതൃത്വത്തിലുള്ള കാസ്റ്റ്‌ലസ് കളക്ടീവ് മ്യൂസിക് ബാന്‍ഡിന്റെ സംഗീതപരിപാടി അരങ്ങേറിയിരന്നു.



Tags:    

Similar News