ഫാത്തിമ ലത്തീഫ് വംശീയതയുടെ ഇര'വിമണ്‍ ഇന്ത്യ മൂവ്‌മെന്റ് പ്രതിഷേധ ധര്‍ണ നടത്തി

ചെന്നൈ ഐഐടിയില്‍ മരണം വരിച്ച ഫാത്തിമ ലത്തീഫ് കടുത്ത വംശീയതയുടെ ഇരയാക്കപ്പെട്ടിരിന്നുവെന്നും ഇക്കാര്യത്തില്‍ സമഗ്രമായ അന്വേഷണവും മരണത്തിനു കാരണക്കാരായവര്‍ക്കെതിരെ സമൂഹത്തിനു മാതൃകയാവുന്ന തരത്തില്‍ നടപടിയെടുക്കണമെന്നും സംസ്ഥാന പ്രസിഡന്റ് കെ കെ റൈഹാനത്ത്

Update: 2019-11-21 11:13 GMT

ആലുവ: 'ഫാത്തിമ ലത്തീഫ് വംശീയതയുടെ ഇര'വിമണ്‍ ഇന്ത്യ മൂവ്‌മെന്റ് എറണാകുളം ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച പ്രതിഷേധ ധര്‍ണ വിമണ്‍ ഇന്ത്യ മൂവ്‌മെന്റ് സംസ്ഥാന പ്രസിഡന്റ് കെ കെ റൈഹാനത്ത് ഉദ്ഘാടനം ചെയ്തു. ചെന്നൈ ഐഐടിയില്‍ മരണം വരിച്ച ഫാത്തിമ ലത്തീഫ് കടുത്ത വംശീയതയുടെ ഇരയാക്കപ്പെട്ടിരിന്നുവെന്നും ഇക്കാര്യത്തില്‍ സമഗ്രമായ അന്വേഷണവും മരണത്തിനു കാരണക്കാരായവര്‍ക്കെതിരെ സമൂഹത്തിനു മാതൃകയാവുന്ന തരത്തില്‍ നടപടിയെടുക്കണമെന്നും കെ കെ റൈഹാനത്ത് ആവശ്യപ്പെട്ടു.

ജില്ലാ പ്രസിഡന്റ് സുനിതാ നിസാര്‍ അധ്യക്ഷത വഹിച്ചു.സെക്രട്ടറി ജിന്‍ഷാ താഹിര്‍,എസ്ഡിപിഐ ജില്ലാ ജനറല്‍ സെക്രട്ടറി വി എം ഫൈസല്‍, നാഷണല്‍ വിമന്‍സ് ഫ്രണ്ട് ജില്ലാ പ്രസിഡന്റ്് റമീന ജബ്ബാര്‍, വിമണ്‍ ഇന്ത്യ മൂവ്‌മെന്റ് കുന്നത്തുനാട് മണ്ഡലം പ്രസിഡന്റ് സനൂജ കുഞ്ഞുമുഹമ്മദ് സംസാരിച്ചു.ആലുവ കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡ് പരിസരത്ത് നടന്ന പ്രതിഷേധ ധര്‍ണയില്‍ നിരവധി വനിതകള്‍ പങ്കെടുത്തു. 

Tags:    

Similar News