സെമിത്തേരി ആക്ടിനെതിരായ ഹരജി:മറുപടി സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ ഒരു മാസം അനുവദിച്ച് ഹൈക്കോടതി

ഹരജി അടുത്ത മാസം 29ന് വീണ്ടും പരിഗണിക്കും.നിയമം ഏകപക്ഷീയവും സുപ്രിം കോടതി വിധിയുടെ ലംഘനവുമാണെന്നാണ് ഓര്‍ത്തഡോക്‌സ് വിഭാഗത്തിന്റെ വാദം

Update: 2021-02-24 15:25 GMT

കൊച്ചി: സെമിത്തേരി ആക്ടിനെതിരായ ഹരജിയില്‍ മറുപടി സത്യവാങ്മൂലം സമര്‍പ്പിക്കുന്നതിനു ഒരു മാസത്തെ സമയം ഹൈക്കോടതി അുനുവദിച്ചു. ഹരജി അടുത്ത മാസം 29ന് വീണ്ടും പരിഗണിക്കും.

നിയമം ഏകപക്ഷീയവും സുപ്രിം കോടതി വിധിയുടെ ലംഘനവുമാണെന്നാണ് ഓര്‍ത്തഡോക്‌സ് വിഭാഗത്തിന്റെ വാദം. എന്നാല്‍ മൃതദേഹം മുന്നില്‍ വച്ച് ഇരുവിഭാഗങ്ങളും തമ്മില്‍ തര്‍ക്കമുണ്ടായ സാഹചര്യത്തിലാണ് നിയമ നിര്‍മാണം നടത്തിയതെന്ന് സര്‍ക്കാര്‍ കോടതിയില്‍ വ്യക്തമാക്കിയിരുന്നു.

Tags:    

Similar News