പോലിസിനെതിരെ പരാതി നല്‍കിയതിന് അഭിഭാഷകനെതിരെ കേസ് എടുത്തുവെന്ന് ; ഡി വൈ എസ് പി അന്വേഷിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍

എറണാകുളം റൂറല്‍ ജില്ലാ പോലിസ് മേധാവിക്കാണ് കമ്മീഷന്‍ ഉത്തരവ് നല്‍കിയത്. അഭിഭാഷകനായ ആന്റണി വര്‍ക്കിയുടെ പരാതിയിലാണ് ഉത്തരവ്.ഫോറസ്റ്റ് റെയ്ഞ്ച് ഓഫീസര്‍മാരായ പ്രതികളെ രക്ഷിക്കാന്‍ പോലിസ് കളവായി തനിക്കെതിരെ കേസെടുക്കുകയായിരുന്നെന്ന് അഭിഭാഷകന്‍ പരാതിയില്‍ പറഞ്ഞു. അതേ സമയം അഭിഭാഷകനെതിരെ രജിസ്റ്റര്‍ ചെയ്ത കേസില്‍ അനേ്വഷണം പൂര്‍ത്തിയാക്കി പെരുമ്പാവൂര്‍ കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചിട്ടുള്ളതായി ആലുവ റൂറല്‍ എസ് പി കമ്മീഷനെ അറിയിച്ചു.അഭിഭാഷകന്‍ നല്‍കിയ പരാതിയില്‍ അനേ്വഷണം നടന്നു വരികയാണെന്നും റിപോര്‍ട്ടില്‍ പറയുന്നു

Update: 2019-09-07 11:56 GMT

കൊച്ചി: അഭിഭാഷകന്‍ നല്‍കിയ പരാതിയില്‍ കേസെടുക്കാതിരിക്കുകയും തുടര്‍ന്ന് പോലിസിനെതിരെ പരാതി കൊടുത്തതിന്റെ പേരില്‍ അഭിഭാഷകനെതിരെ കേസെടുക്കുകയും ചെയ്തുവെന്ന പരാതിയില്‍ ഡി വൈ എസ് പി റാങ്കില്‍ കുറയാത്ത ഉദേ്യാഗസ്ഥന്റെ മേല്‍നോട്ടത്തില്‍ അന്വേഷണം നടത്തി നിയമനടപടികള്‍ സ്വീകരിക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ അധ്യക്ഷന്‍ ജസ്റ്റിസ് ആന്റണി ഡൊമിനിക്. എറണാകുളം റൂറല്‍ ജില്ലാ പോലീസ് മേധാവിക്കാണ് കമ്മീഷന്‍ ഉത്തരവ് നല്‍കിയത്. അഭിഭാഷകനായ ആന്റണി വര്‍ക്കിയുടെ പരാതിയിലാണ് ഉത്തരവ്.

2019 മേയ് 7 ന് പെരുമ്പാവൂര്‍ കാലടി ജംഗ്ഷനിലുള്ള ഹോട്ടലില്‍ രണ്ട്‌പേര്‍ അഭിഭാഷകനെ അസഭ്യം വിളിക്കുകയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്നാണ് പരാതി. പിറ്റേന്ന് പെരുമ്പാവൂര്‍ പോലിസിന് അഭിഭാഷകന്‍ ഇതില്‍ പരാതി നല്‍കി. ഒരു നടപടിയും ഉണ്ടാകാത്തതിനെ തുടര്‍ന്ന് 10 ന് ആലുവ റൂറല്‍ എസ് പിക്ക് പരാതി നല്‍കി. ഇതിലും നടപടിയുണ്ടായില്ലത്രെ. തുടര്‍ന്ന് പോലീസിനെതിരെ മനുഷ്യാവകാശ കമ്മീഷനില്‍ പരാതി നല്‍കി. ഇതിനുശേഷം 16 ന് എതിര്‍കക്ഷിയുടെ മൊഴിയില്‍ അഭിഭാഷകനെതിരെ പോലിസ് കേസെടുത്തു. ഫോറസ്റ്റ് റെയ്ഞ്ച് ഓഫീസര്‍മാരായ പ്രതികളെ രക്ഷിക്കാന്‍ പോലിസ് കളവായി തനിക്കെതിരെ കേസെടുക്കുകയായിരുന്നെന്ന് അഭിഭാഷകന്‍ പരാതിയില്‍ പറഞ്ഞു.

അതേ സമയം അഭിഭാഷകനെതിരെ രജിസ്റ്റര്‍ ചെയ്ത കേസില്‍ അനേ്വഷണം പൂര്‍ത്തിയാക്കി പെരുമ്പാവൂര്‍ കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചിട്ടുള്ളതായി ആലുവ റൂറല്‍ എസ് പി കമ്മീഷനെ അറിയിച്ചു. അഭിഭാഷകന്‍ നല്‍കിയ പരാതിയില്‍ അനേ്വഷണം നടന്നു വരികയാണെന്നും റിപോര്‍ട്ടില്‍ പറയുന്നു.മേയ് 8 ന് അഭിഭാഷകന്‍ നല്‍കിയ പരാതിയില്‍ കേസ് രജിസ്റ്റര്‍ ചെയ്യാന്‍ താമസിച്ചത് അനേ്വഷണവിധേയമാക്കണമെന്ന് കമ്മീഷന്‍ ആവശ്യപ്പെട്ടു.

Tags:    

Similar News