കരീബിയന്‍ രാജ്യങ്ങളിലേക്ക് അനധികൃത റിക്രൂട്ട്മെന്റ്: തട്ടിപ്പിനെതിരെ നോര്‍ക്കയുടെ മുന്നറിയിപ്പ്

Update: 2019-01-22 12:32 GMT

തിരുവനന്തപുരം: കരീബിയന്‍ രാജ്യങ്ങളിലേക്ക് അനധികൃത റിക്രൂട്ട്മെന്റിന്റെ പേരില്‍ നടക്കുന്ന തട്ടിപ്പിനെതിരെ ജാഗ്രത പാലിക്കണമെന്ന് നോര്‍ക്ക റൂട്ട്സ് അറിയിച്ചു. കേരളത്തിലെ വിവിധ റിക്രൂട്ട്മെന്റ് ഏജന്‍സികള്‍ കരീബിയന്‍ ദ്വീപ് സമൂഹത്തില്‍പ്പെട്ട രാജ്യങ്ങളിലേയ്ക്ക് അനധികൃത റിക്രൂട്ട്മെന്റ് നടത്തുന്നതായി നോര്‍ക്ക റൂട്ട്സിന് നിരവധി പരാതികള്‍ ലഭിച്ച സാഹചര്യത്തിലാണ് മുന്നറിയിപ്പ്.

വിദേശ രാജ്യങ്ങളിലേയ്ക്ക് ആളുകളെ റിക്രൂട്ട് ചെയ്യുന്നതിന് വിദേശകാര്യമന്ത്രാലയത്തിന്റെ അംഗീകാരത്തോടെ കേരള സര്‍ക്കാരിന്റെ കീഴിലുള്ള രണ്ട് സ്ഥാപനങ്ങളില്‍ ഒന്നാണ് നോര്‍ക്ക റൂട്ട്സ്. നഴ്സുമാര്‍, ഡോക്ടര്‍മാര്‍, ടെക്നീഷ്യന്‍മാര്‍, ഗാര്‍ഹിക തൊഴിലാളികള്‍ എന്നീ മേഖലയിലുള്ളവര്‍ക്ക് വിവിധ ജിസിസി രാജ്യങ്ങളിലേയ്ക്ക് നോര്‍ക്ക റൂട്ട്സ് മുഖേന റിക്രൂട്ട്മെന്റ് നടത്തുന്നുണ്ട്. സുതാര്യമായ ഓണ്‍ലൈന്‍ സംവിധാനത്തിലൂടെയാണ് നോര്‍ക്ക റൂട്ട്സ് നിയമനങ്ങള്‍ നടത്തുന്നത്.


Tags:    

Similar News