കാര്‍ വാടകയ്‌ക്കെടുത്ത് പണയം വെച്ച കേസ്: രണ്ടു പേര്‍ കൂടി പോലിസ് പിടിയില്‍

ഇടപ്പിള്ളി കൂനംതൈ മടുക്കപ്പിള്ളി വീട്ടില്‍ മുഹമ്മദ് ആഷിഖ് (21), കലൂര്‍ തെക്കുംതല മൂത്തേടത്ത് വീട്ടില്‍ അശ്വിന്‍ രമേശ് (23) എന്നിവരെയാണ് ആലുവ പോലിസ് അറസ്റ്റ് ചെയ്തത്. സംഭവവുമായി ബന്ധപ്പെട്ട് ആലപ്പുഴ സ്വദേശി നിഥിനെ നേരത്തെ അറസറ്റ് ചെയ്തിരുന്നു

Update: 2021-08-11 15:15 GMT

കൊച്ചി: കാര്‍ വാടകക്കെടുത്ത ശേഷം പണയം വച്ച കേസില്‍ രണ്ടു പേരെക്കൂടി പോലിസ് അറസ്റ്റ് ചെയ്തു. ഇടപ്പിള്ളി കൂനംതൈ മടുക്കപ്പിള്ളി വീട്ടില്‍ മുഹമ്മദ് ആഷിഖ് (21), കലൂര്‍ തെക്കുംതല മൂത്തേടത്ത് വീട്ടില്‍ അശ്വിന്‍ രമേശ് (23) എന്നിവരെയാണ് ആലുവ പോലിസ് അറസ്റ്റ് ചെയ്തത്. സംഭവവുമായി ബന്ധപ്പെട്ട് ആലപ്പുഴ സ്വദേശി നിഥിനെ നേരത്തെ അറസറ്റ് ചെയ്തിരുന്നു.

2019 ജൂണില്‍ അങ്കമാലി സ്വദേശിയായ ആഷിഖിന്റെ കാര്‍ വാടകയ്ക്ക് ഓട്ടത്തിനെടുക്കുകയും കോയമ്പത്തൂരില്‍ കൊണ്ടുപോയി പണയം വയ്ക്കുകയുമായിരുന്നു. നിഥിനായിരുന്നു വില്‍പനയുടെ ഇടനിലക്കാരന്‍. ഇയാളുടെ പേരില്‍ നിരവധി കേസുകളുണ്ടെന്ന് പോലിസ് പറഞ്ഞു. ഇന്‍സ്‌പെക്ടര്‍ സി എല്‍ സുധീര്‍, എസ്‌ഐ മാരായ പി സുരേഷ്, ടി സി രാജന്‍, എഎസ്‌ഐ ബിനോജ് ഗോപാലകൃഷണന്‍, സിപിഒ മാരായ മാഹിന്‍ ഷാ അബൂബക്കര്‍, കെ കെ ഹബീബ്, എച്ച് ഹാരിസ് എന്നിവരാണ് അന്വേഷണ സംഘത്തില്‍ ഉണ്ടായിരുന്നത്.

Tags:    

Similar News