വിദ്യാര്‍ഥികളെ വെയിലത്ത് നിര്‍ത്തിയ സംഭവം: സ്‌കൂളിന്റെ അംഗീകാരം റദ്ദ് ചെയ്യണമെന്ന ഉത്തരവ് പുനഃപരിശോധിക്കണമെന്ന് കാംപസ് ഫ്രണ്ട്

കുറ്റക്കാരായ അധ്യാപകര്‍ക്കും മാനേജ്‌മെന്റിനും എതിരെ നടപടി എടുക്കാതെ സ്‌കൂള്‍ അംഗീകാരം റദ്ദ് ചെയ്യുന്നതിലൂടെ എന്ത് നീതിയാണ് അധികാരികള്‍ ഉദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കണം. വിദ്യാര്‍ത്ഥികളുടെ ഭാവി തുലയ്ക്കുന്ന ഉത്തരവ് പിന്‍വലിച്ചു കുറ്റക്കാര്‍ക്കെതിരെ ശക്തമായ നടപടിയെടുക്കണമെന്നും തൗഫീഖ് ആവശ്യപ്പെട്ടു.

Update: 2019-09-18 12:50 GMT

ആലുവ: സ്‌കൂള്‍ ഫീസ് അടച്ചില്ലെന്ന കാരണത്താല്‍ രണ്ടാം ക്ലാസ്സ് വിദ്യാര്‍ഥികളെ പരീക്ഷ എഴുതിക്കാതെ പുറത്തു നിര്‍ത്തിയ സംഭവത്തില്‍ സ്‌കൂളിന്റെ അംഗീകാരം റദ്ദ് ചെയ്യണമെന്ന സംസ്ഥാന ബാലാവകാശ കമ്മീഷന്റെ ഉത്തരവ് പുനഃപരിശോധിക്കണമെന്ന് കാംപസ് ഫ്രണ്ട് എറണാകുളം ജില്ലാ പ്രസിഡന്റ് തൗഫീഖ് മുഹമ്മദ് ആവശ്യപ്പെട്ടു.

കരുമാലൂര്‍ സെറ്റില്‍മെന്റ് ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ രണ്ടാം ക്ലാസ്സ് വിദ്യാര്‍ഥികളായ കുട്ടികളെ കനത്ത ചൂടില്‍ പുറത്തു നിര്‍ത്തുകയും ഒരു വിദ്യാര്‍ത്ഥിക്ക് ദേഹാസ്യാസ്ഥ്യം അനുഭവപെട്ടതിനെ തുടര്‍ന്നു ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തിരുന്നു. വിദ്യാത്ഥികളോട് ചെയ്ത ഈ ക്രൂരതക്കെതിരെ സ്‌കൂളിന്റെ അഗീകാരം റദ്ദ് ചെയ്യണമെന്ന ഉത്തരവ് തികച്ചും അപ്രസക്തമാണ്.

കുറ്റക്കാരായ അധ്യാപകര്‍ക്കും മാനേജ്‌മെന്റിനും എതിരെ നടപടി എടുക്കാതെ സ്‌കൂള്‍ അംഗീകാരം റദ്ദ് ചെയ്യുന്നതിലൂടെ എന്ത് നീതിയാണ് അധികാരികള്‍ ഉദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കണം. ഇത് നിരവധി വിദ്യാര്‍ത്ഥികളുടെ ഭാവിയെയാണ് പ്രതിസന്ധിയിലാക്കുന്നത്. വിദ്യാര്‍ത്ഥികളുടെ ഭാവി തുലയ്ക്കുന്ന ഉത്തരവ് പിന്‍വലിച്ചു കുറ്റക്കാര്‍ക്കെതിരെ ശക്തമായ നടപടിയെടുക്കണമെന്നും തൗഫീഖ് ആവശ്യപ്പെട്ടു.




Tags:    

Similar News