കെഎസ്ആര്‍ടിസിയില്‍ വിദ്യാര്‍ഥി കണ്‍സഷന്‍ നിര്‍ത്തലാക്കാന്‍ അനുവദിക്കില്ല: കാംപസ് ഫ്രണ്ട്

പൊതു ഗതാഗത സംവിധാനം മാത്രം ഉപയോഗപ്പെടുത്തുന്ന വിദ്യാര്‍ഥികളുള്ള പ്രദേശങ്ങള്‍ സംസ്ഥാനത്ത് വ്യാപകമായുണ്ട്. അവയിലധികവും സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന മേഖലകളുമാണ്. വിദ്യാര്‍ഥികളുടെ യാത്രാ സൗകര്യം ഉറപ്പാക്കേണ്ടത് സര്‍ക്കാരിന്റെ ഉത്തരവാദിത്വമാണ്. വിഷയത്തില്‍ അടിയന്തിര ഇടപെടല്‍ സര്‍ക്കാരിന്റെ ഭാഗത്ത് നിന്നുണ്ടാവണമെന്നും സെക്രട്ടേറിയേറ്റ് പ്രസ്താവനയില്‍ പറഞ്ഞു.

Update: 2019-10-22 13:10 GMT

കോഴിക്കോട്: കെഎസ്ആര്‍ടിസി ബസുകളിലെ വിദ്യാര്‍ഥി കണ്‍സഷന്‍ നിര്‍ത്തലാക്കാനുള്ള നീക്കം അനുവദിക്കില്ലെന്ന് കാംപസ് ഫ്രണ്ട് സംസ്ഥാന സെക്രട്ടേറിയേറ്റ് പ്രസ്താവിച്ചു. കണ്‍സഷന്‍ വിദ്യാര്‍ത്ഥികളുടെ അവകാശമാണ്. കെഎസ്ആര്‍ടിസിയുടെ ബാധ്യതകളുടെ പേരില്‍ വിദ്യാര്‍ഥികളെ കരുവാക്കരുത്. വിദ്യാര്‍ഥി കണ്‍സഷനാണ് ഏറ്റവും വലിയ പ്രശ്‌നമെന്ന നിലക്കാണ് അവതരിപ്പിക്കപ്പെടുന്നത്. കെഎസ്ആര്‍ടിസിയുടെ ബാധ്യതകള്‍ക്ക് ശരിയായ കാരണമെന്തെന്ന് പൊതുജനത്തിനറിയാം.

കണ്‍സഷന്‍ വിരുദ്ധരായ സ്വകാര്യ ബസ് മുതലാളിമാരുടെ തരത്തിലേക്ക് സര്‍ക്കാര്‍ ഗതാഗത വകുപ്പ് അധികാരികള്‍ തരം താഴരുത്. കണ്‍സഷന്‍ സംബന്ധിച്ച ആറായിരം അപേക്ഷകളിന്മേല്‍ തീരുമാനമാക്കാതെ കഴിഞ്ഞ മൂന്ന് മാസങ്ങളായി കെഎസ്ആര്‍ടിസി ഉരുണ്ട് കളിക്കുകയായിരുന്നു. പൊതു ഗതാഗത സംവിധാനം മാത്രം ഉപയോഗപ്പെടുത്തുന്ന വിദ്യാര്‍ഥികളുള്ള പ്രദേശങ്ങള്‍ സംസ്ഥാനത്ത് വ്യാപകമായുണ്ട്. അവയിലധികവും സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന മേഖലകളുമാണ്. വിദ്യാര്‍ഥികളുടെ യാത്രാ സൗകര്യം ഉറപ്പാക്കേണ്ടത് സര്‍ക്കാരിന്റെ ഉത്തരവാദിത്വമാണ്. വിഷയത്തില്‍ അടിയന്തിര ഇടപെടല്‍ സര്‍ക്കാരിന്റെ ഭാഗത്ത് നിന്നുണ്ടാവണമെന്നും സെക്രട്ടേറിയേറ്റ് പ്രസ്താവനയില്‍ പറഞ്ഞു.

സംസ്ഥാന പ്രസിഡന്റ് കെ എച്ച് അബ്ദുല്‍ ഹാദി അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി അഡ്വ. സി പി അജ്മല്‍, വൈസ് പ്രസിഡണ്ട് ഷെഫീഖ് കല്ലായി, സെക്രട്ടറിമാരായ എ എസ് മുസമ്മില്‍, ഫായിസ് കണിച്ചേരി ട്രഷറര്‍ ആസിഫ് എം നാസര്‍, അല്‍ ബിലാല്‍ സലീം എന്നിവര്‍ സംസാരിച്ചു.

Tags:    

Similar News