കെഎസ്ആര്‍ടിസി കണ്‍സഷന്‍: സമരക്കാര്‍ക്കെതിരേ ചുമത്തിയ കേസ് പിന്‍വലിക്കണമെന്ന് കാംപസ് ഫ്രണ്ട്

വിദ്യാര്‍ഥികള്‍ക്കനുവദിക്കപ്പെട്ട യാത്രാ സൗജന്യം തടയാനുള്ള നീക്കം പുറത്തു വന്നയുടന്‍ കാംപസ് ഫ്രണ്ട് പ്രവര്‍ത്തകര്‍ കെഎസ്ആര്‍ടിസി ഭവനില്‍ വകുപ്പ് എംഡിയെ ഉപരോധിച്ചിരുന്നു. ഈ സമരത്തില്‍ പങ്കെടുത്ത പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്ത് നീക്കിയ പോലിസ് അവര്‍ക്കെതിരെ കേസ് ചുമത്തിയിട്ടുണ്ട്.

Update: 2019-10-23 13:36 GMT

തിരുവനന്തപുരം: കെഎസ്ആര്‍ടിസിയില്‍ വിദ്യാര്‍ത്ഥികള്‍ക്ക് കണ്‍സഷന്‍ തടയില്ലെന്ന് വകുപ്പ് മന്ത്രി വ്യക്തമാക്കിയ സാഹചര്യത്തില്‍ വിഷയത്തില്‍ കാംപസ് ഫ്രണ്ട് പ്രവര്‍ത്തകര്‍ക്കെതിരേ ചുമത്തിയ കേസ് പിന്‍വലിക്കണമെന്ന് സംസ്ഥാന പ്രസിഡന്റ് കെ എച്ച് അബ്ദുല്‍ ഹാദി ആവശ്യപ്പെട്ടു.

വിദ്യാര്‍ഥികള്‍ക്കനുവദിക്കപ്പെട്ട യാത്രാ സൗജന്യം തടയാനുള്ള നീക്കം പുറത്തു വന്നയുടന്‍ കാംപസ് ഫ്രണ്ട് പ്രവര്‍ത്തകര്‍ കെഎസ്ആര്‍ടിസി ഭവനില്‍ വകുപ്പ് എംഡിയെ ഉപരോധിച്ചിരുന്നു. ഈ സമരത്തില്‍ പങ്കെടുത്ത പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്ത് നീക്കിയ പോലിസ് അവര്‍ക്കെതിരെ കേസ് ചുമത്തിയിട്ടുണ്ട്.

കാംപസ് ഫ്രണ്ട് പ്രവര്‍ത്തകരുടെ സമരം ന്യായമായിരുന്നുവെന്നതാണ് പുതിയ സര്‍ക്കാര്‍ തീരുമാനത്തില്‍ നിന്ന് വ്യക്തമാകുന്നത്. അതിനാല്‍ പ്രവര്‍ത്തകര്‍ക്കെതിരായ കേസ് നിരുപാധികം പിന്‍വലിക്കണമെന്ന് അബ്ദുല്‍ ഹാദി പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.

Tags:    

Similar News