കാംപസ് ഫ്രണ്ട് ഡിഡിഇ ഓഫിസിലേക്ക് മാര്‍ച്ച് നടത്തി

എസ്എസ്എല്‍സി കഴിഞ്ഞ വിദ്യാര്‍ത്ഥികള്‍ക്ക് തുടര്‍ പഠനത്തിന് ആവശ്യമായ സീറ്റുകള്‍ അനുവദിക്കാത്ത സര്‍ക്കാര്‍ നടപടിയില്‍ പ്രതിഷേധിച്ചായിരുന്നു മാര്‍ച്ച്. മാര്‍ച്ചില്‍ നൂറുകണക്കിന് എസ്എസ്എല്‍സി വിജയിച്ച വിദ്യാര്‍ഥികളും പങ്കെടുത്തു. ഡിഡിഇ ഓഫിസിലേക്ക് മാര്‍ച്ച് നടത്തിയ വിദ്യാര്‍ഥികള്‍ ഓഫിസ് പൂട്ടിയിടല്‍ പ്രഖ്യാപനം നടത്തി.

Update: 2019-05-20 11:31 GMT

മലപ്പുറം: മലപ്പുറം ജില്ലയോടുള്ള വിദ്യാഭ്യാസ അവഗണനയില്‍ പ്രതിഷേധിച്ച് കാംപസ് ഫ്രണ്ട് മലപ്പുറം ഡിഡിഇ ഓഫിസിലേക്ക് മാര്‍ച്ച് നടത്തി. എസ്എസ്എല്‍സി കഴിഞ്ഞ വിദ്യാര്‍ത്ഥികള്‍ക്ക് തുടര്‍ പഠനത്തിന് ആവശ്യമായ സീറ്റുകള്‍ അനുവദിക്കാത്ത സര്‍ക്കാര്‍ നടപടിയില്‍ പ്രതിഷേധിച്ചായിരുന്നു മാര്‍ച്ച്.


മാര്‍ച്ചില്‍ നൂറുകണക്കിന് എസ്എസ്എല്‍സി വിജയിച്ച വിദ്യാര്‍ഥികളും പങ്കെടുത്തു. ഡിഡിഇ ഓഫിസിലേക്ക് മാര്‍ച്ച് നടത്തിയ വിദ്യാര്‍ഥികള്‍ ഓഫിസ് പൂട്ടിയിടല്‍ പ്രഖ്യാപനം നടത്തി.

കാംപസ് ഫ്രണ്ട് സംസ്ഥാന സമിതി അംഗം ടി അബ്ദുല്‍ നാസര്‍ മാര്‍ച്ച് ഉദ്ഘാടനം ചെയ്തു. മലപ്പുറം ജില്ലാ പ്രസിഡന്റ് ഹുനൈസ് ഇരിങ്ങാവൂര്‍ വിദ്യാര്‍ത്ഥികളെ സ്വാഗതം ചെയ്തു. ശഫീഖ് കല്ലായി, മിസ്ഹബ് പട്ടിക്കാട്, വിദ്യാര്‍ത്ഥി രാഷ്ട്രീയ നിരീക്ഷകന്‍ ടി മുഹമ്മദ് ശഫീഖ് എന്നിവര്‍ സംസാരിച്ചു.

Tags:    

Similar News