കോഴിക്കോട് നിന്നും ജനശതാബ്ദിയില്‍ യാത്ര ചെയ്ത ആള്‍ക്ക് കൊവിഡ്; യാത്രക്കാരനെ എറണാകുളത്ത് ഇറക്കി ആശുപത്രിയിലേക്ക് മാറ്റി,രണ്ടു കംപാര്‍ട്‌മെന്റ് അടച്ചു

കോഴിക്കോടു നിന്നും തിരുവനന്തപുരത്തേക്ക് പോകുന്നതിനാണ് ഇദ്ദേഹം ജനശതാബ്ദിയില്‍ കയറിയതെന്ന് റെയില്‍വേ അധികൃതര്‍ പറഞ്ഞു.ഇദ്ദേഹം കോഴിക്കോട് നിരീക്ഷത്തില്‍ കഴിഞ്ഞിരുന്ന വ്യക്തിയായിരുന്നു.തിരുവനന്തപുരത്തേക്ക് പോകുന്നതിനായി ടിക്കറ്റ് നേരത്തെ ബുക്ക് ചെയ്തിരുന്നു. ഇതു പ്രകാരമാണ് ഇന്ന് ഇയാള്‍ ട്രെയിനില്‍ കയറിയത്.ഇദ്ദേഹം പോന്നതിനു ശേഷമാണ് പരിശോധന ഫലം പോസിറ്റാവാണെന്ന് ആരോഗ്യവകുപ്പ് അധികൃതര്‍ക്ക് വിവരം ലഭിക്കുന്നത്

Update: 2020-07-31 06:32 GMT

കൊച്ചി: കണ്ണൂരില്‍ നിന്നും തിരുവനന്തപുരത്തേക്കു്ള്ള ജനശതാബ്ദിയില്‍ കൊവിഡ് പോസിറ്റീവായ ആള്‍ യാത്രചെയ്തു.എറണകുളത്തെത്തിയ യാത്രക്കാരനെ ആശുപത്രിയിലേക്ക് മാറ്റി.ഇദ്ദേഹം യാത്ര ചെയത് കംപാര്‍ട്മന്റ് സീല്‍ ചെയ്ത് ട്രെയിന്‍ തിരുവനന്തപുരത്തേക്ക് പുറപ്പെട്ടു.കോഴിക്കോടു നിന്നും തിരുവനന്തപുരത്തേക്ക് പോകുന്നതിനാണ് ഇദ്ദേഹം ജനശതാബ്ദിയില്‍ കയറിയതെന്ന് റെയില്‍വേ അധികൃതര്‍ പറഞ്ഞു.

ഇദ്ദേഹം കോഴിക്കോട് നിരീക്ഷണത്തില്‍ കഴിഞ്ഞിരുന്ന വ്യക്തിയായിരുന്നു.തിരുവനന്തപുരത്തേക്ക് പോകുന്നതിനായി ടിക്കറ്റ് നേരത്തെ ബുക്ക് ചെയ്തിരുന്നു. ഇതു പ്രകാരമാണ് ഇന്ന് ഇയാള്‍ ട്രെയിനില്‍ കയറിയത്. റെയില്‍വേ സ്റ്റേഷനില്‍ നടത്തിയ പരിശോധനയില്‍ യാതൊരു ലക്ഷണവും കണ്ടിരുന്നില്ലെന്നും റെയില്‍വേ അധികൃതര്‍ വ്യക്തമാക്കി.ഇദ്ദേഹം പോന്നതിനു ശേഷമാണ് പരിശോധന ഫലം പോസിറ്റാവാണെന്ന് ആരോഗ്യവകുപ്പ് അധികൃതര്‍ക്ക് വിവരം ലഭിക്കുന്നത്.ഉടന്‍ തന്നെ കോഴിക്കോടുള്ള ആരോഗ്യവകുപ്പ് അധികൃതര്‍ റെയില്‍വേയില്‍ അധികൃതരെ അറിയിക്കുകയായിരുന്നു.

തുടര്‍ന്ന് ട്രെയിന്‍ എറണാകുളത്തെത്തിയപ്പോള്‍ റെയില്‍വേ അധികൃതര്‍ എത്തി ഇദ്ദേഹത്തെ ഇറക്കി സുക്ഷിത സ്ഥാനത്തേക്ക് മാറ്റി.തുടര്‍ന്ന് ആരോഗ്യവകുപ്പ് അധികൃതര്‍ എത്തി ഇദ്ദേഹത്തെ ആശുപത്രിയിലേക്ക് മാറ്റിയതായാണ് വിവരം.ഇദ്ദേഹം യാത്രചെയ്തിരുന്ന കംപാര്‍ട്‌മെന്റിലുണ്ടായിരുന്ന 20 ഓളം വരുന്ന മറ്റു യാത്രക്കാരെ മറ്റൊരു കംപാര്‍ട്‌മെന്റിലേക്കും ആ കംപാര്‍ട്ട്‌മെന്റിലുണ്ടായിരുന്നവരെ അടുത്ത കംപാര്‍ട്‌മെന്റിലേക്കും മാറ്റി.ട്രെയിന്‍ തീരുവനന്തപുരത്തെത്തി രണ്ടു കംപാര്‍ട്‌മെന്റും അണുനശീകരണം നടത്താതെ മറ്റാരെയും ഈ കംപാര്‍ടുമെന്റുകളിലേക്ക് പ്രവേശിപ്പിക്കില്ലെന്ന് റെയില്‍വേ അധികൃതര്‍ വ്യക്തമാക്കി.  

Tags:    

Similar News