കോഴിക്കോട് സ്വകാര്യ ബസ് തലകീഴായി മറിഞ്ഞു; നിരവധി പേര്‍ക്ക് പരിക്ക്

മൂന്ന് ബസുകള്‍ ഒന്നിന് പുറകെ ഒന്നായി അമിത വേഗത്തില്‍ വരികയായിരുന്നുവെന്നും മല്‍സരയോട്ടത്തിനിടെ രണ്ടാമത്തെ ബസാണ് അപകടത്തില്‍പ്പെട്ടതെന്നും നാട്ടുകാര്‍ പറയുന്നു. അമിതവേഗതയാണ് അപകടകാരണമന്നാണ് നാട്ടുകാരുടെ ആരോപണം.

Update: 2019-07-26 05:35 GMT

കോഴിക്കോട്: കോഴിക്കോട് തൊണ്ടയാട് സ്വകാര്യ ബസ് തലകീഴായി മറിഞ്ഞ് നിരവധി പേര്‍ക്ക് പരിക്ക്. മെഡിക്കല്‍ കോളജ് ഭാഗത്തുനിന്ന് ടൗണിലേക്ക് വരികയായിരുന്ന ദീര്‍ഘദൂര ബസ് തൊണ്ടയാട് ജംഗ്ഷനില്‍ വച്ചാണ് അപകടത്തില്‍പ്പെട്ടത്.കൂടരഞ്ഞി-കോഴിക്കോട് റൂട്ടിലോടുന്ന ബസാണിത്. പരിക്കേറ്റവരെ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. ആരുടെയും നില ഗുരുതരമല്ല.

പരിക്കുകളേറ്റ കൂടുതല്‍ പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചുകൊണ്ടിരിക്കുകയാണ്. മൂന്ന് ബസുകള്‍ ഒന്നിന് പുറകെ ഒന്നായി അമിത വേഗത്തില്‍ വരികയായിരുന്നുവെന്നും മല്‍സരയോട്ടത്തിനിടെ രണ്ടാമത്തെ ബസാണ് അപകടത്തില്‍പ്പെട്ടതെന്നും നാട്ടുകാര്‍ പറയുന്നു. അമിതവേഗതയാണ് അപകടകാരണമന്നാണ് നാട്ടുകാരുടെ ആരോപണം.

Tags: