നഗരങ്ങളില്‍ ഇലക്ട്രിക് വാഹനങ്ങള്‍ വ്യാപകമാക്കും

Update: 2019-01-31 04:42 GMT

തിരുവനന്തപുരം: സംസ്ഥാനത്ത് ഇലക്ട്രിക് വാഹനങ്ങളുടെ എണ്ണം പത്ത് ലക്ഷമാക്കുമെന്ന് ബജറ്റ് പ്രഖ്യാപനം. ഈ വര്‍ഷം പതിനായിരം ഇലക്ട്രിക് ഓട്ടോകള്‍ക്ക് സബ്സിഡി നല്‍കും. ചാര്‍ജ് ചെയ്ത ഇലക്ട്രിക് ബാറ്ററികള്‍ മാറ്റാവുന്ന സ്ഥാപനങ്ങള്‍ നഗരങ്ങളില്‍ സ്ഥാപിക്കും. സ്വകാര്യ സംരംഭകരുടെ സഹായത്തോടെ ചാര്‍ജിങ് സ്‌റ്റേഷനുകള്‍ സ്ഥാപിക്കും. പടിപടിയായി നഗരങ്ങളില്‍ ഇലക്ട്രിക് ഓട്ടോറിക്ഷകള്‍ മാത്രമാക്കും. കെഎസ്ആര്‍ടിസി ഇലക്ട്രിക് ബസുകളിലേക്ക് മാറും. ആദ്യഘട്ടത്തില്‍ തിരുവനന്തപുരം കോര്‍പ്പറേഷനില്‍ മുഴുവന്‍ കെഎസ്ആര്‍ടിസി ബസുകളും ഇലക്ട്രിക് ആക്കുമെന്നും ധനമന്ത്രി തോസ് ഐസക് പറഞ്ഞു.

സ്വകാര്യ ഇലക്ട്രിക് വാഹനങ്ങള്‍ക്ക് നികുതിയിളവ് നല്‍കും. അടുത്ത രണ്ടുവര്‍ഷം കൊണ്ട് 6000 കീമി റോഡ് നിര്‍മിക്കും. പ്രളയത്തില്‍ തകര്‍ന്ന റോഡുകള്‍ ദീര്‍ഘകാലം ഈടുനില്‍ക്കുന്ന തരത്തില്‍ ഡിസൈനര്‍ റോഡുകളാക്കും. അടുത്ത രണ്ടുവര്‍ഷത്തോടെ റോഡുകളെ മുഖച്ഛായ മാറും. കോവളം മുതല്‍ ബേക്കല്‍ വരെയുള്ള 585 കീമി ജലപാത 2020ല്‍ പൂര്‍ത്തിയാക്കും. സൗരോര്‍ജ പാനലുകള്‍ സ്ഥാപിക്കാന്‍ കിഫ്ബിയില്‍ നിന്നും പണം നല്‍കും. പഴയ ബള്‍ബുകള്‍ തിരികെവാങ്ങി എല്‍ഇഡി ബള്‍ബുകള്‍ നല്‍കും.  

Tags:    

Similar News