കോഴിക്കോട് ആര്‍എസ്എസ് പ്രവര്‍ത്തകന്റെ വീട്ടുവളപ്പില്‍ സ്‌ഫോടനം; പ്രതിയെ രക്ഷപ്പെടുത്താന്‍ ശ്രമം

ചങ്ങരത്ത് കണ്ടി സുഭാഷിന്റെ പുരയിടത്തിലാണ് സ്‌ഫോടനമുണ്ടായത്. സുഭാഷിനെ പൊലിസ് കസ്റ്റഡിയിലെടുത്തു.

Update: 2019-08-04 04:56 GMT

കോഴിക്കോട്: നടുവണ്ണൂര്‍ വാകയാട് ആര്‍എസ്എസ് പ്രവര്‍ത്തകന്റെ വീട്ടുവളപ്പില്‍ സ്‌ഫോടനം. ചങ്ങരത്ത് കണ്ടി സുഭാഷിന്റെ പുരയിടത്തിലാണ് സ്‌ഫോടനമുണ്ടായത്. സുഭാഷിനെ പൊലിസ് കസ്റ്റഡിയിലെടുത്തു.

സുഭാഷിന്റെ വീടിന്റെ പിന്‍വശത്താണ് നാടിനെ നടക്കും വിധത്തില്‍ സ്‌ഫോടകവസ്തു പൊട്ടിത്തെറിച്ചത്. നാട്ടുകാരാണ് വിവരം പോലിസിനെ അറിയിച്ചത്. വടകരയില്‍ നിന്നു ബോംബ് സ്‌ക്വാഡും ഡോഗ് സ്‌ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തി.

തുടര്‍ന്ന് സുഭാഷിനെ പോലിസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. ബാലുശേരി പൊലിസ് സ്‌റ്റേഷനില്‍ എത്തിച്ച സുഭാഷിനെ വൈദ്യ പരിശോധനക്ക് കൊണ്ടുപോകാന്‍ ശ്രമിക്കുന്നതിനിടെ പ്രതിയെ രക്ഷിക്കാന്‍ ബിജെപി ആര്‍എസ്എസ് പ്രവര്‍ത്തകര്‍ രംഗത്തെത്തി. തുടര്‍ന്ന് പൊലിസ് ഇവരെ നീക്കം ചെയ്തു. സുഭാഷ് നേരത്തെ സിപിഎം പ്രവര്‍ത്തകരെ അക്രമിച്ച കേസില്‍ പ്രതിയാണെന്ന് പൊലിസ് അറിയിച്ചു. 

Tags: