നടക്കാവില്‍ ബൈക്കപകടം: മാനന്തവാടി സ്വദേശി മരണപ്പെട്ടു

മെഡിക്കല്‍ റെപ്രസന്റേറ്റീവ് ആയി കോഴിക്കോട് ജോലി നോക്കി വന്നിരുന്ന സന്ദീപിന്റെ ബൈക്ക് കാറുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. ഇന്നലെ രാത്രി പതിനൊന്നരയോടെയായിരുന്നു സംഭവം.

Update: 2019-06-01 10:17 GMT

മാനന്തവാടി: കോഴിക്കോട് നടക്കാവില്‍ ബൈക്കപകടത്തില്‍ മാനന്തവാടി പെരുവക സ്വദേശി മരിച്ചു. മാനന്തവാടി കോടതിക്ക് സമീപം ചായക്കച്ചവടം നടത്തി വരുന്ന സുരേഷ് കുമാര്‍ (ബാബു ) – സരോജിനി ദമ്പതികളുടെ മകന്‍ എസ് സന്ദീപ് (ശരത് 33) ആണ് മരിച്ചത്. മെഡിക്കല്‍ റെപ്രസന്റേറ്റീവ് ആയി കോഴിക്കോട് ജോലി നോക്കി വന്നിരുന്ന സന്ദീപിന്റെ ബൈക്ക് കാറുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്.

ഇന്നലെ രാത്രി പതിനൊന്നരയോടെയായിരുന്നു സംഭവം. തുടര്‍ന്ന് മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചുവെങ്കിലും ഇന്ന് രാവിലെ മരിക്കുകയായിരുന്നു. ടിന്റുവാണ് ഭാര്യ. തുഷാര ഏക സഹോദരിയാണ്. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിന് ശേഷം മാനന്തവാടി പെരുവകയിലെ വീട്ടുവളപ്പില്‍ സംസ്‌കരിച്ചു. 


Tags:    

Similar News