താമരശേരി ചുരത്തില്‍ ബൈക്കും ഇന്നോവ കാറും കൂട്ടിയിടിച്ച് മദ്‌റസ അധ്യാപകന്‍ മരിച്ചു

ഇന്നലെ വൈകിട്ട് ഉണ്ടായ അപകടത്തില്‍ പരിക്കേറ്റ് കോഴിക്കോട് മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചെങ്കിലും രാത്രിയോടെ മരണപ്പെടുകയായിരുന്നു.

Update: 2020-05-28 04:39 GMT

കല്‍പ്പറ്റ: താമരശേരി ചുരത്തില്‍ ബൈക്കും ഇന്നോവ കാറും കൂട്ടിയിടിച്ച് ബൈക്ക് യാത്രികനായ മദ്‌റസ അധ്യാപകന്‍ മരിച്ചു. കര്‍ണാടക കൊടക് സ്വദേശിയും മലപ്പുറം പള്ളിയിലും അടിവാരം മദ്‌റസയില്‍ ജോലി ചെയ്യുന്നയാളുമായ അബു ത്വാഹിര്‍(24) ആണ് മരിച്ചത്.

ഇന്നലെ വൈകിട്ട് ഉണ്ടായ അപകടത്തില്‍ പരിക്കേറ്റ് കോഴിക്കോട് മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചെങ്കിലും രാത്രിയോടെ മരണപ്പെടുകയായിരുന്നു. 

Tags: