ബിപിസിഎല്‍ സ്വകാര്യവല്‍കരണത്തിനെതിരെ കേന്ദ്രമന്ത്രിക്ക് നിവേദനം നല്‍കി എംപിമാര്‍

എംപിമാരായ യുഡിഎഫ് കണ്‍വീനര്‍ ബെന്നി ബെഹനാന്‍,ഹൈബി ഈഡന്‍ എന്നിവരാണ് കേന്ദ്ര പെട്രോളിയം മന്ത്രി ധര്‍മേന്ദ്ര പ്രധാനെ നേരില്‍ കണ്ട് നിവേദനം സമര്‍പ്പിച്ചത്

Update: 2019-10-12 06:41 GMT

കൊച്ചി: പൊതുമേഖല സ്ഥാപനമായ, ഭാരത് പെട്രോളിയം കോര്‍പറേഷന്‍, കൊച്ചി റിഫൈനറി സ്വകാര്യവല്‍്കരിക്കാനുള്ള നീക്കത്തിനെതിരെ എംപിമാരായ യുഡിഎഫ് കണ്‍വീനര്‍ ബെന്നി ബെഹനാന്‍ , ഹൈബി ഈഡന്‍ എന്നിവര്‍ കേന്ദ്ര പെട്രോളിയം മന്ത്രി ധര്‍മേന്ദ്ര പ്രധാനെ നേരില്‍ കണ്ട് നിവേദനം സമര്‍പ്പിച്ചു, ബിപിസിഎല്‍ കമ്പനിയുടെ നിലവിലുള്ള ആസ്തി മൂല്യം 115000 കോടി രൂപയാണ്, 53.29%വരുന്ന 1.0500 കോടി രൂപയുടെ ഓഹരികള്‍ സ്വകാര്യ മേഖലയ്ക്ക് കൈമാറാനുള്ള നീക്കമാണ് നടക്കുന്നത്,

ബിപിസിഎല്ലിന്റെ ഭാഗമായ കൊച്ചിന്‍ റിഫൈനറിയില്‍ ഐആര്‍ഇപി പദ്ധതിയുടെ ഭാഗമായി 16500 കോടി രൂപയുടെയും, പെട്രോ കെമിക്കല്‍ കോംപ്ലെക്‌സ് നിര്‍മാണത്തിന് 16800കോടി രൂപയുടെയും അനുബന്ധ പ്രൊജക്റ്റ്കളുടെ നിര്‍മാണത്തിനായ് 17000 കോടി രൂപയുടെയും വികസന പ്രവര്‍ത്തനങ്ങള്‍ നടന്നു വരുകയാണെന്ന് എംപിമാര്‍ കേന്ദ്രമന്ത്രിയെ ധരിപ്പിച്ചു. ഈ ഘട്ടത്തില്‍ കമ്പനിയുടെ സ്വകാര്യവല്‍്കരണത്തിനുള്ള നീക്കം സര്‍ക്കാര്‍ ഖജനാവിന് കനത്ത നഷ്ടം ഉണ്ടാക്കും. നിര്‍മാണ തൊഴിലാളികളെയും കരാറുകാരെയും സ്വകാര്യവല്‍്കരണം പ്രതികൂലമായി ബാധിക്കും. അതിനാല്‍, ബിപിസിഎല്‍ സ്വകാര്യവല്‍കരണത്തിനുള്ള നീക്കത്തില്‍ നിന്നും സര്‍ക്കാര്‍ പിന്മാറണമെന്നും എംപിമാര്‍ നിവേദനത്തില്‍ ആവശ്യപ്പെട്ടു.

Tags:    

Similar News