ബാബരി മസ്ജിദ്: വ്യവസ്ഥിതിയുടെ തെറ്റുകള്‍ തിരുത്തപ്പെടണം- എന്‍ഡബ്ല്യുഎഫ്

വിചിത്രവിധിയിലൂടെ നേരത്തെ സുപ്രിംകോടതിയും ജനിതകസ്വഭാവമനുസരിച്ച് കോണ്‍ഗ്രസും പുതിയകാലത്ത് ആര്‍എസ്എസ്സിന്റെ ബി ടീം ആവാന്‍ ശ്രമിക്കുന്ന ഇടതുപക്ഷവും ക്ഷേത്രനിര്‍മാണത്തിന്റെ പ്രായോജകരാവാന്‍ മല്‍സരിക്കുന്നതാണ് നാം കാണുന്നത്.

Update: 2020-08-05 07:35 GMT

കോഴിക്കോട്: ഗാന്ധിവധത്തിനും ബാബരി മസ്ജിദ് ധ്വംസനത്തിനും ശേഷം ഇന്ത്യയുടെ ആത്മാവ് രാമക്ഷേത്രത്തിന്റെ പേരില്‍ വീണ്ടും ആക്രമിക്കപ്പെടുകയാണെന്ന് നാഷനല്‍ വിമന്‍സ് ഫ്രണ്ട് സംസ്ഥാന പ്രസിഡന്റ് എം ഹബീബ പ്രസ്താവനയില്‍ പറഞ്ഞു. വ്യവസ്ഥിതിയുടെ തെറ്റുകള്‍ തിരുത്താന്‍ കരുത്തുള്ള ഒരു പുതുതലമുറയ്ക്ക് ജന്‍മം കൊടുക്കാനും വളര്‍ത്തിയെടുക്കാനും നാം പ്രതിജ്ഞാബദ്ധരാണെന്നും അവര്‍ ചൂണ്ടിക്കാട്ടി. ബാബരി പള്ളി തകര്‍ത്ത് അവിടെ രാമന് ക്ഷേത്രം പണിയുക എന്നത് ആര്‍എസ്എസ്സിന്റെ മാത്രം അജണ്ടയായിരുന്നു.

വിചിത്രവിധിയിലൂടെ നേരത്തെ സുപ്രിംകോടതിയും ജനിതകസ്വഭാവമനുസരിച്ച് കോണ്‍ഗ്രസും പുതിയകാലത്ത് ആര്‍എസ്എസ്സിന്റെ ബി ടീം ആവാന്‍ ശ്രമിക്കുന്ന ഇടതുപക്ഷവും ക്ഷേത്രനിര്‍മാണത്തിന്റെ പ്രായോജകരാവാന്‍ മല്‍സരിക്കുന്നതാണ് നാം കാണുന്നത്. ബാബരി മസ്ജിദ് വിഷയത്തില്‍ ഇക്കാലമത്രയും ഇവര്‍ സ്വീകരിച്ച നിലപാടുകളിലെ കാപട്യമാണ് ഇത് തുറന്നുകാട്ടുന്നത്. ബാബരി ഭൂമിയില്‍ നീതി പുലരുകയെന്നതാണ് മതനിരപേക്ഷ ഇന്ത്യ ആവശ്യപ്പെടുന്ന നിലപാട്. എന്‍ഡബ്ല്യുഎഫ് എക്കാലവും ഈ നിലപാട് ധീരമായി ഉയര്‍ത്തിപ്പിടിക്കുമെന്നും എം ഹബീബ പറഞ്ഞു. 

Tags:    

Similar News