ബാബരി മസ്ജിദ്: ഡോക്യുമെന്ററിയും ചിത്രകഥയും പ്രകാശനം 21ന്

ബാബരി മരിക്കുന്നില്ല എന്ന ഡോക്യുമെന്ററിയുടെ ദൃശ്യാവിഷ്‌കാരം ഷാജഹാന്‍ ഒരുമനയൂരും ഗാനവും സംഗീതവും ശരീഫ് നരിപ്പറ്റയുമാണ് നിര്‍വഹിച്ചിരിക്കുന്നത്.

Update: 2019-02-20 15:08 GMT

കോഴിക്കോട്: പുതുതലമുറയ്ക്കായി ബാബരി മസ്ജിദിന്റെ ചരിത്രം പറയുന്ന ഡോക്യുമെന്ററിയും ചിത്രകഥയും 21ന് വ്യാഴാഴ്ച്ച വൈകീട്ട് അഞ്ചിന് കോഴിക്കോട് കടപ്പുറത്ത് വച്ച് പ്രകാശനം ചെയ്യും. 'കഥപറയുന്ന ഖുബ്ബകള്‍' എന്ന ചിത്രകഥയുടെ രചന വി മുഹമ്മദ് കോയയും വര ഫാത്തിമ ഇസ്മായീലുമാണ് നിര്‍വഹിച്ചിരിക്കുന്നത്. സാക്‌സ് വര്‍ത്താണ് ചിത്രകഥ രൂപകല്‍പ്പന ചെയ്തത്.

ബാബരി മരിക്കുന്നില്ല എന്ന ഡോക്യുമെന്ററിയുടെ ദൃശ്യാവിഷ്‌കാരം ഷാജഹാന്‍ ഒരുമനയൂരും ഗാനവും സംഗീതവും ശരീഫ് നരിപ്പറ്റയുമാണ് നിര്‍വഹിച്ചിരിക്കുന്നത്.

ചിത്രകഥയുടെ പ്രകാശനം മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ ജമാല്‍ കൊച്ചങ്ങാടിയും ഡോക്യുമെന്ററി പ്രദര്‍ശനോദ്ഘാടനം സാമൂഹിക പ്രവര്‍ത്തകന്‍ കമല്‍ സി നജ്മലും നിര്‍വഹിക്കും. തുടര്‍ന്ന് ഷാ ഫാമിലി ഓര്‍ക്രസ്ട്ര അവതരിപ്പിക്കുന്ന മെഹ്ഫിലും ഉണ്ടായിരിക്കും. മീഡിയ റിസര്‍ച്ച് ആന്റ് ഡവലപ്‌മെന്റ് ഫൗണ്ടേഷനാണ് പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്.

Tags: