കളമശ്ശേരി മെഡിക്കല്‍ കോളജില്‍ ആക്രമം : മുന്നു പേര്‍ പിടിയില്‍

കളമശ്ശേരി സ്വദേശി നവീന്‍(20) ഏലൂര്‍ ,സ്വദേശി കാര്‍ത്തിക്(20), കളമശ്ശേരി സ്വദേശി ശരത്ത് (23) എന്നിവരാണ് അറസ്റ്റിലായത്.

Update: 2021-11-04 06:04 GMT

കൊച്ചി: കളമശ്ശേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ കത്തി വീശി അക്രമണം നടത്തിയ പ്രതികളെ കളമശ്ശേരി പോലിസ് ഇന്‍സ്‌പെക്ടറുടെ നേതൃത്വത്തിലുളള പോലീസ് സംഘം അറസ്റ്റ് ചെയ്തു. കളമശ്ശേരി സ്വദേശി നവീന്‍(20) ഏലൂര്‍ ,സ്വദേശി കാര്‍ത്തിക്(20), കളമശ്ശേരി സ്വദേശി ശരത്ത് (23) എന്നിവരാണ് അറസ്റ്റിലായത്.

പ്രതികള്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പരിക്കുപറ്റി തീവ്രപരിചരണ വിഭാഗത്തില്‍ ചികില്‍സയില്‍ കഴിയുന്ന സുഹൃത്തിനെ കാണാന്‍ ചെന്നപ്പോള്‍ അവിടെ ഡ്യൂട്ടിയിലുണ്ടായിരുന്ന സെക്യൂരിറ്റി ജീവനക്കാരന്‍ തടഞ്ഞതിലുളള വൈരാഗ്യത്തില്‍ കൈയ്യില്‍ കരുതിയിരുന്ന കത്തി വീശി സ്ഥലത്ത് അക്രമണം സൃഷ്ടിക്കുകയായിരുന്നുവെന്ന് പോലിസ് പറഞ്ഞു.

രാത്രി 09.00 മണിയോടെയാണ് മെഡിക്കല്‍ കോളജ് ആശുപത്രിയിലെ വാര്‍ഡിനു മുന്‍വശം വച്ച് ഈ സംഭവം നടക്കുന്നത്. തുടര്‍ന്ന് സ്ഥലത്തെത്തിയ പോലിസ് പ്രതികളെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. അറസ്റ്റിലായ അക്രമി സംഘം ഒട്ടേറെ കേസുകളില്‍ പ്രതികളാണെന്നും പോലിസ് പറഞ്ഞു. കോടതിയില്‍ ഹാജരാക്കി പ്രതികളെ റിമാന്‍ഡ് ചെയ്തു.

Tags: