അസം, കശ്മീര്‍: വംശഹത്യ രാഷ്ട്രീയത്തെ ചെറുക്കുക വെല്‍ഫെയര്‍ പാര്‍ട്ടി പ്രതിഷേധം സംഘടിപ്പിക്കുന്നു

ഇപ്പോഴും കശ്മീരില്‍ നടന്നുകൊണ്ടിരിക്കുന്നത് അത്യന്തം ഭീകരത നിറഞ്ഞ സംഭവങ്ങളാണ്. ഒരു പ്രദേശത്തെ മുഴുവന്‍ ജനതയെയും കോണ്‍സന്‍ട്രേഷന്‍ ക്യാംപില്‍ എന്നപോലെ പുറംലോകവുമായി ബന്ധപെടാനാകാത്ത വിധം തടവിലാക്കിയിക്കുകയാണ്. ഹമീദ് വാണിയമ്പലം പറഞ്ഞു.

Update: 2019-09-04 04:30 GMT

തിരുവനന്തപുരം: തീവ്ര ദേശീയതയെ ഉദ്ദീപിപ്പിച്ച് രാജ്യത്തെ മതന്യൂനപക്ഷങ്ങളെ ഇല്ലാതാക്കാനുള്ള ആര്‍എസ്എസിന്റെ വംശഹത്യ രാഷ്ട്രീയത്തിനെതിരെ സംസ്ഥാനത്തൊട്ടാകെ പ്രതിഷേധ പരിപാടി സംഘടിപ്പിക്കുമെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന പ്രസിഡന്റ് ഹമീദ് വാണിയമ്പലം അറിയിച്ചു. കശ്മീരിലേയും അസമിലേയും ജനങ്ങളെ അപരവല്‍ക്കരിച്ച് അഭയാര്‍ത്ഥികളാക്കാനും കൊന്നൊടുക്കാനുമാണ് കേന്ദ്രസര്‍ക്കാര്‍ ശ്രമിക്കുന്നത്. പാര്‍ലമെന്റില്‍ വരാനിരിക്കുന്ന പൗരത്വ ഭേദഗതി ബില്ലിലൂടെ ഇന്ത്യയുടെ സമഗ്രാധിപത്യം എന്ന സംഘ്പരിവാര്‍ ഫാഷിസ്റ്റ് അജണ്ടയിലേക്കാണ് ബിജെപി സര്‍ക്കാര്‍ നീങ്ങുന്നത്.

കശ്മീരിന്റെ ചരിത്രത്തേയും സവിശേഷതകളേയും തള്ളിക്കളഞ്ഞുകൊണ്ടാണ് അമിത് ഷാ ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയ പ്രഖ്യാപനം നടത്തിയത്. ഇപ്പോഴും കശ്മീരില്‍ നടന്നുകൊണ്ടിരിക്കുന്നത് അത്യന്തം ഭീകരത നിറഞ്ഞ സംഭവങ്ങളാണ്. ഒരു പ്രദേശത്തെ മുഴുവന്‍ ജനതയെയും കോണ്‍സന്‍ട്രേഷന്‍ ക്യാംപില്‍ എന്നപോലെ പുറംലോകവുമായി ബന്ധപെടാനാകാത്ത വിധം തടവിലാക്കിയിക്കുകയാണ്. അസമില്‍ നടപ്പിലാക്കപ്പെട്ട പൗരത്വ നിഷേധത്തിലൂടെ ബിജെപി ലക്ഷ്യമാക്കുന്നത് സംഘ്‌രാഷ്ട്ര നിര്‍മ്മിതി തന്നെയാണ്. ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളിലേക്കും പൗരത്വ രജിസ്റ്റര്‍ വ്യാപിക്കുന്നതോടെ വംശീയ ഉന്മൂലനത്തിന് വിധേയരായ വലിയൊരു വിഭാഗം ജനത ഇന്ത്യയില്‍ സൃഷ്ടിക്കപ്പെടും. സംഘ്പരിവാറിന്റെ സമഗ്രാധിപത്യ ശ്രമങ്ങള്‍ക്കെതിരെ ജനാധിപത്യത്തിലും മതേതരത്വത്തിലും വിശ്വസിക്കുന്ന സമൂഹം ഒറ്റക്കെട്ടായി രംഗത്ത് വരണമെന്ന് ഹമീദ് വാണിയമ്പലം അഭിപ്രായപ്പെട്ടു.




Tags:    

Similar News