സാമ്പത്തിക തട്ടിപ്പു കേസിലെ പ്രതി പിടിയില്‍
കോട്ടയം വൈക്കം സ്വദേശി കുര്യാക്കോസ് ആണ് സെന്‍ട്രല്‍ പോലിസിന്റെ പിടിയിലായത്.
കൊച്ചി: സാമ്പത്തിക തട്ടിപ്പു കേസിലെ പ്രതി എറണാകുളം സെന്‍ട്രല്‍ പോലിസിന്റെ പിടിയില്‍. കോട്ടയം വൈക്കം സ്വദേശി കുര്യാക്കോസ് ആണ് സെന്‍ട്രല്‍ പോലിസിന്റെ പിടിയിലായത്. വടക്കേ ഇന്ത്യയില്‍ നിന്നും അടച്ചു പൂട്ടിയ ഒരു സ്ഥാപനത്തിന്റെ യു.ജി ആര്‍മേര്‍ഡ് കേബിള്‍ കൈവശമുണ്ടെന്നും അവ 60,00000 രൂപയ്ക്ക് വില്‍പ്പന നടത്താനുണ്ടെന്നും പറഞ്ഞ് വിശ്വസിപ്പിച്ച് എറണാകുളത്തെ പ്രമുഖ ഇലക്ട്രിക് വ്യാപാര സ്ഥാപന ഉടമയില്‍ നിന്നും 5,00000 രൂപ അഡ്വാന്‍സായി വാങ്ങി കേബിളുകള്‍ നല്‍കാതെ പ്രതി വഞ്ചിക്കുകയായിരുന്നു. എറണാകുളം ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി ഉത്തരവ് പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം പുരോഗമിക്കുന്നതിനിടയില്‍ കാക്കനാട് ഭാഗത്ത് അപ്പാര്‍ട്ട്മെന്റില്‍ ഒളിവില്‍ കഴിഞ്ഞിരുന്ന പ്രതിയെ സെന്‍ട്രല്‍ എസ്ഐ കെ സുനുമോന്റെ നേതൃത്വത്തില്‍ അറസ്റ്റു ചെയ്യുകയായിരുന്നു. എസ്.സി.പി.ഒ ഷിബു, സി.പി.ഒമാരായ ഇഗ്നേഷ്യസ്, ശര്‍മ്മപ്രസാദ് എന്നിവര്‍ ഉള്‍പ്പെട്ട സംഘമാണ് പ്രതിയെ പിടികൂടിയത്. അറസ്റ്റ് രേഖപ്പെടുത്തിയ പ്രതിയെ കോടതിയില്‍ ഹാജരാക്കി. പ്രതിക്കെതിരെ കൂടുതല്‍ കേസുകള്‍ ഉണ്ടോയെന്ന് അന്വേഷിക്കുമെന്ന് എറണാകുളം സെന്‍ട്രല്‍ പോലീസ് അറിയിച്ചു.