മോശം പരാമര്‍ശം; നടന്‍ ശ്രീനിവാസന്റെ വീട്ടിലേക്ക് അങ്കണവാടി ജീവനക്കാര്‍ പ്രതിഷേധ മാര്‍ച്ച് നടത്തി

എഡബ്ല്യുഎച്ച് എ യുടെ നേതൃത്വത്തില്‍ നടന്ന മാര്‍ച്ചില്‍ നിരവധി അങ്കണവാടി ജീവനക്കാര്‍ പങ്കെടുത്തു.അങ്കണവാടി ജീവനക്കാരെ അധിക്ഷേപിച്ച ശ്രീനിവാസന്‍ മാപ്പുപറയണമെന്നാവശ്യപ്പെട്ടുകൊണ്ടുള്ള പ്ലക്കാര്‍ഡുകളുമേന്തിയായിരുന്നു പ്രകടനം.ശ്രിനിവാസന്‍ മാപ്പു പറഞ്ഞില്ലെങ്കില്‍ അദ്ദേഹത്തിനെതിരെ നിയമപരമായ നടപടികളുമായി മുന്നോട്ടു പോകുമെന്ന് എഡബ്ല്യുഎച്ച് എ നേതാക്കള്‍ പറഞ്ഞു

Update: 2020-06-26 08:45 GMT

കൊച്ചി: അങ്കണവാടി ജീവര്‍ക്കാര്‍ക്കെതിരെ നടത്തിയ പരാമര്‍ശത്തില്‍ മാപ്പു പറയണമെന്നാവശ്യപ്പെട്ട് എഡബ്ല്യുഎച്ച് എ യുടെ നേതൃത്വത്തില്‍ അങ്കണവാടി ജീവനക്കാര്‍ നടന്‍ ശ്രീനിവാസന്റെ കൊച്ചി കണ്ടനാടുള്ള വീട്ടിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തി.നിരവധി ജീവനക്കാര്‍ പങ്കെടുത്ത മാര്‍ച്ച് ശ്രീനിവാസന്റെ വീടിന് സമീപം പോലിസ് തടഞ്ഞു.തുടര്‍ന്ന് സമരക്കാര്‍ റോഡില്‍ നിന്നു മുദ്രാവാക്യം വിളിച്ചു.അങ്കണവാടി ജീവനക്കാരെ അധിക്ഷേപിച്ച ശ്രീനിവാസന്‍ മാപ്പുപറയണമെന്നാവശ്യപ്പെട്ടുകൊണ്ടുള്ള പ്ലക്കാര്‍ഡുകളുമേന്തിയായിരുന്നു പ്രകടനം.

ശ്രിനിവാസന്‍ മാപ്പു പറഞ്ഞില്ലെങ്കില്‍ അദ്ദേഹത്തിനെതിരെ നിയമപരമായ നടപടികളുമായി മുന്നോട്ടു പോകുമെന്ന് എഡബ്ല്യുഎച്ച് എ നേതാക്കള്‍ പറഞ്ഞു.ഒരിക്കലും നടത്താന്‍ പാടില്ലാത്ത പരമാര്‍ശമാണ് ശ്രീനിവാസന്‍ അങ്കണവാടി ജീവനക്കാര്‍ക്കെതിരെ നടിത്തയത്.സംഭവത്തില്‍ വനിതാ കമ്മീഷന്‍ കേസെടുത്തിട്ടും അദ്ദേഹം പ്രസ്താവനയില്‍ ഉറുച്ചു നില്‍ക്കുന്ന സമീപനമാണ് സ്വീകരിച്ചതെന്നും. ഇത് അംഗീകരിക്കാന്‍ കഴിയില്ലെന്നും സംഘടനാ നേതാക്കള്‍ പറഞ്ഞു.

Tags:    

Similar News