ആറു കോടിയുടെ സ്വര്‍ണകവര്‍ച്ച: പ്രതികളെ കണ്ടെത്താനാവാതെ പോലിസ്; പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു

ആലുവ എ എസ് പി എം ജെ സോജന്‍ ഡിവൈഎസ് പി കെ എ.വിദ്യാധരന്‍ എന്നിവരുടെ നേതൃത്വത്തിലാണ് പ്രത്യേക സംഘം രൂപീകരിച്ചിരിക്കുന്നത്. കഴിഞ്ഞ വ്യാഴാഴ്ച അര്‍ധരാത്രിയോയൊണ് എടയാര്‍ വ്യവസായ മേഖല യില്‍ പ്രവര്‍ത്തിക്കുന്ന സ്വര്‍ണ ശുദ്ധീകരണ ശാലയിലേക്ക് കാറില്‍ കൊണ്ടുവന്ന 20 കിലോ സ്വര്‍ണം ബൈക്കിലെത്തിയ രണ്ടുപേര്‍ വാഹനം തടഞ്ഞു നിര്‍ത്തി ആക്രമിച്ച് തട്ടിയെടുത്തത്.സംഭവ സമയം കാറിലുണ്ടായിരുന്ന നാലു ജീവനക്കാരെ പോലിസ് ഒരു ദിവസം മുഴുവന്‍ ചോദ്യം ചെയ്‌തെങ്കിലും കവര്‍ച്ച നടത്തിയവരെ കുറിച്ച് സൂചനകള്‍ ഒന്നും ലഭിച്ചില്ല

Update: 2019-05-14 02:41 GMT

കൊച്ചി; എറണാകുളത്ത് നിന്നും ആലുവ എടയാറിലേക്ക് കൊണ്ടുപോയ ആറു കോടിയുടെ സ്വര്‍ണം കവര്‍ന്ന കേസില്‍ പ്രതികളെ കണ്ടെത്താനാവാതെ പോലിസ്. അന്വേഷണത്തിനായി പ്രത്യേക സംഘത്തെ നിയോഗിച്ചു. സ്വര്‍ണ കവര്‍ച്ച.ആലുവ എ എസ് പി എം ജെ സോജന്‍ ഡിവൈഎസ് പി കെ എ.വിദ്യാധരന്‍ എന്നിവരുടെ നേതൃത്വത്തിലാണ് പ്രത്യേക സംഘം രൂപീകരിച്ചിരിക്കുന്നത്. കഴിഞ്ഞ വ്യാഴാഴ്ച അര്‍ധരാത്രിയോയൊണ് എടയാര്‍ വ്യവസായ മേഖല യില്‍ പ്രവര്‍ത്തിക്കുന്ന സ്വര്‍ണ ശുദ്ധീകരണ ശാലയിലേക്ക് കാറില്‍ കൊണ്ടുവന്ന 20 കിലോ സ്വര്‍ണം ബൈക്കിലെത്തിയ രണ്ടുപേര്‍ വാഹനം തടഞ്ഞു നിര്‍ത്തി ആക്രമിച്ച് തട്ടിയെടുത്തത്.സംഭവ സമയം കാറിലുണ്ടായിരുന്ന നാലു ജീവനക്കാരെ പോലിസ് ഒരു ദിവസം മുഴുവന്‍ ചോദ്യം ചെയ്‌തെങ്കിലും കവര്‍ച്ച നടത്തിയവരെ കുറിച്ച് സൂചനകള്‍ ഒന്നും ലഭിച്ചില്ല.

നേരത്തെ സ്വര്‍ണ കവര്‍ച്ച കേസില്‍ പ്രതികളായവരുടെ വിവരങള്‍ ശേഖരിച്ച് അവരെ ചോദ്യം ചെയ്യുന്നുണ്ടെങ്കിലും ഇതുമായി ബന്ധിപ്പിക്കുന്ന വിവരങള്‍ ലഭിച്ചിട്ടില്ല ന്നാണ് സൂചന.സ്വര്‍ണം കൊടുത്തുവിട്ട സ്ഥാപനത്തിലെയോ ശുദ്ധീകരണ ശാലയിലെ ജീവനക്കാരോ അറിയാതെ ഇത്തരത്തില്‍ കൃത്യമായ രീതിയിലുളള കവര്‍ച്ച നടക്കില്ലെന്ന നിഗമനത്തിലാണ് പോലിസ്.ഇതു പ്രകാരം കവര്‍ച്ച നടന്ന സമയത്ത് കാറിലുണ്ടായിരുന്ന നാലുപേരെയും ഒരുമിച്ചും ഒറ്റക്കും ചോദ്യം ചെയ്തപ്പോള്‍ ഒരേതരത്തിലുള്ള മറുപടിയാണ് ഇവരില്‍ നിന്നും ലഭിച്ചത്..ഇവര്‍ ഇപ്പൊഴും പോലിസ് നിരീക്ഷണത്തിലാണ്.സംഭവ ത്തിന് ശേഷം പാതാളം റെഗുലേറ്റര്‍ കം ബ്രിഡ്ജ് വഴി കവര്‍ച്ചക്കാര്‍ കടന്ന തയാണ് സൂചന.എന്നാല്‍ പ്രദേശത്തെ കാമറകളില്‍ ഇവരുടെ വ്യക്തമായ ദൃശ്യങ്ങള്‍ പതിഞ്ഞിട്ടില്ല.ഇതും അന്വേഷണത്തെ പ്രതികൂലമായി ബാധിക്കുന്നു. 

Tags:    

Similar News