ആറു കോടിയുടെ സ്വര്‍ണ കവര്‍ച്ച: നാലു പ്രതികള്‍ റിമാന്റില്‍

ഈ മാസം ഒമ്പതിന് അര്‍ധ രാത്രിയോടെയാണ് സംഭവം.എടയാര്‍ വ്യവസായ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സ്വര്‍ണ ശുദ്ധീകരണ ശാലയിലേക്ക് കാറില്‍ കൊണ്ടുവന്ന 20 കിലോ സ്വര്‍ണം ബൈക്കിലെത്തിയ രണ്ട് പേര്‍ കാറിലുണ്ടായിരുന്നവരെ ആക്രമിച്ച് സ്വര്‍ണം കവരുകയായിരുന്നു.സംഭവത്തിനു ശേഷം ഒളിവില്‍ പോയ സിങ്കകണ്ടത്തു നിന്നാണ് പോലിസ് പിടികൂടിയത്

Update: 2019-05-27 03:59 GMT

കൊച്ചി: എടയാറിലെ സ്വര്‍ണ ശുദ്ധീകരണം നടത്തന്ന കമ്പനിയിലേക്ക് കൊണ്ടുവന്ന ആറു കോടിരൂപ വിലവരുന്ന മലര്‍ രൂപത്തിലുള്ള 20 കിലോ സ്വര്‍ണ വാഹനം തടഞ്ഞു നിര്‍ത്തി ജീവനക്കാരെ ഭീഷണിപ്പെടുത്തി കവര്‍ന്ന് കേസില്‍ പിടിയിലായ നാലു പേരെ കോടതിയില്‍ ഹാജരാക്കി റിമാന്റു ചെയ്തു.ഇടുക്കി,വാത്തിക്കുടി, മുരിക്കാശ്ശേരി കരയില്‍ കരിയാത്തു വീട്ടില്‍ സതീഷ് സെബാസ്റ്റ്യന്‍(39) ഇടുക്കി,കാരിക്കോട്,കുമ്പന്‍കോട്, കിഴക്കേ മഠത്തില്‍ വീട്ടിലെ അംഗവും ഇപ്പോള്‍ എറണാകുളം,മടക്കത്താനം എരമ്പത്ത് വീട്ടില്‍ താമസിക്കുന്ന റഷീദ(37),തൊടുപുഴ മുതലക്കോടം പുള്ളോളില്‍ വീട്ടില്‍ ജോര്‍ജ് (22),മടക്കത്താനം വെള്ളാപ്പള്ളി വീട്ടില്‍ നസീബ്(22) തൊടുപുഴ, കുമാരമംഗലം,നടുവിലേടത്ത് വീട്ടില്‍ സനീഷ്(30)എന്നിവരെയാണ് എറണാകുളം അഡീഷണല്‍ എസ് പി എം ജെ സോജന്‍, ആലുവ ഡി വൈ എസ് പി കെ എ വിദ്യാധരന്‍ എന്നിവരുടെ നേതൃത്വത്തില്‍ ആലുവ ഈസ്റ്റ് പോലീസ് സ്റ്റേഷന്‍ ഇസന്‍സ്‌പെക്ടര്‍ എസ് എച്ച് ഒ എന്‍ എസ് സലീഷിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്.ഇവരെ കോടതിയില്‍ ഹാജരാക്കി റിമാന്റു ചെയ്തു.

ഈ മാസ ഒമ്പതിന് അര്‍ധ രാത്രിയോടെയാണ് സംഭവം.എടയാര്‍ വ്യവസായ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സ്വര്‍ണ ശുദ്ധീകരണ ശാലയിലേക്ക് കാറില്‍ കൊണ്ടുവന്ന 20 കിലോ സ്വര്‍ണം ബൈക്കിലെത്തിയ രണ്ട് പേര്‍ കാറിലുണ്ടായിരുന്നവരെ ആക്രമിച്ച് സ്വര്‍ണം കവര്‍ന്നതായി കമ്പനി അധികൃതര്‍ ബിനാനിപുരം പോലീസിനെ അറിയിക്കുകയായിരുന്നു. കമ്പനിയിലെയും സമീപ പ്രദേശങ്ങളിലെയും കാമറകള്‍ പരിശോധിച്ചതില്‍ നിന്നും രണ്ട് പേര്‍ കാര്‍ ആക്രമിക്കുന്നതും ബൈക്കില്‍ കടന്നുപോകുന്നതുമായ ദൃശ്യങ്ങള്‍ ലഭിച്ചെങ്കിലും വാഹനത്തിന്റെ നമ്പറോ ഇവരുടെ ദൃശ്യങ്ങളോ വ്യക്തമായിരുന്നില്ല. സംഭവ സമയത്ത് വാഹനത്തിലുണ്ടായിരുന്ന നാലു ജീവനക്കാരേയും മറ്റ് ജീവനക്കാരേയും ചോദ്യം ചെയ്തതില്‍ നിന്നുമാണ് അന്വേഷണം മുന്‍ ജീവനക്കാരിലേയ്ക്ക് നീങ്ങിയത്. തുടര്‍ന്ന് ഇടുക്കിയില്‍ നിന്നും കമ്പനിയിലെ മുന്‍ ജീവനക്കാരനായ ബിബിന്‍ ജോര്‍ജിനെ പോലിസ് അറസ്റ്റു ചെയ്യുകയായിരുന്നു. ഇയാളെ ചോദ്യം ചെയ്തതില്‍ നിന്നുമാണ് മുഖ്യ പ്രതി സതീഷ് സെബാസ്റ്റ്യന്‍, റഷീദ് എന്നിവരെ കുറിച്ചുള്ള വിവരങ്ങള്‍ പോലിസിന് ലഭിച്ചത്. ഇതിന്റെ അടിസ്ഥാനത്തില്‍ വെള്ളിയാഴ്ച രാത്രിയോടെ സിംഗു കണ്ടത്തു നിന്നും നാലു പ്രതികളേയും പോലീസ് പിടികൂടുകയായിരുന്നു. തോക്കും, മറ്റ് മാരകായുധങ്ങളും കൈവശം ഉണ്ടായുരുന്ന പ്രതികളെ അതി സാഹസികമായിട്ടാണ് അറസ്റ്റ് ചെയ്തത്. അതേ സമയം പ്രതികള്‍ കവര്‍ന്ന സ്വര്‍ണം കണ്ടെത്താന്‍ പോലിസിന് ഇതുവരെ കഴിഞ്ഞിട്ടില്ലെന്നാണ് വിവരം. 

Tags:    

Similar News