ആറു കോടിയുടെ സ്വര്‍ണ കവര്‍ച്ച: പിടിയിലായ മുന്‍ ജീവനക്കാരന്റെ അറസ്റ്റ് രേഖപെടുത്തി; ഇന്ന് കോടതിയില്‍ ഹാജരാക്കും

എറണാകുളത്ത് നിന്നും എടയാറിലെ സ്വര്‍ണ ശുദ്ധീകരണ ശാലയിലേക്ക് കാറില്‍ കൊണ്ടുവന്ന 20 കിലോ സ്വര്‍ണമാണ് അര്‍ധരാത്രിയോടെ ബൈക്കിലെത്തിയ രണ്ട് അംഗ സംഘം കാര്‍ തടഞ്ഞു നിര്‍ത്തി ഉള്ളിലുണ്ടായിരുന്നവരെ ആക്രമിച്ച ശേഷം കവര്‍ന്നത്.കാറിലുണ്ടായിരുന്ന നാലു ജീവനക്കാരെയും ശുദ്ധീകരണ ശാലയിലെ മറ്റ് ജീവന ക്കാരെയും ചോദ്യം ചെയ്തതില്‍ നിന്നുമാണ് അന്വേഷണം മുന്‍ ജീവനക്കാരിലേക്ക് തിരിഞ്ഞത്

Update: 2019-05-24 03:33 GMT

കൊച്ചി: ആലുവ എടയാര്‍ സ്വര്‍ണ ശുദ്ധീകരണ ശാലയിലെക്ക് കൊണ്ടുവന്ന ആറു കോടിയുടെ സ്വര്‍ണം കവര്‍ന്ന് കേസില്‍ സ്വര്‍ണ ശുദ്ധീകരണ ശാലിയിലെ മുന്‍ ജീവനക്കാരനെ അന്വേഷണം സംഘം അറസ്റ്റു ചെയ്തു. ഇടുക്കി മുരിക്കാശേരി സ്വദേശി ബിബിന്‍ ജോര്‍ജിന്റെ അറസ്റ്റാണ് പോലിസ് രേഖപെടുത്തിയത്. ഇയാളെ ഇന്നു കോടതിയില്‍ ഹാജരാക്കും.

ഏതാനും ദിവസം മുമ്പ് എറണാകുളത്ത് നിന്നും എടയാറിലെ സ്വര്‍ണ ശുദ്ധീകരണ ശാലയിലേക്ക് കാറില്‍ കൊണ്ടുവന്ന 20 കിലോ സ്വര്‍ണമാണ് അര്‍ധരാത്രിയോടെ ബൈക്കിലെത്തിയ രണ്ട് അംഗ സംഘം കാര്‍ തടഞ്ഞു നിര്‍ത്തി ഉള്ളിലുണ്ടായിരുന്നവരെ ആക്രമിച്ച ശേഷം കവര്‍ന്നത്.കാറിലുണ്ടായിരുന്ന നാലു ജീവനക്കാരെയും ശുദ്ധീകരണ ശാലയിലെ മറ്റ് ജീവന ക്കാരെയും ചോദ്യം ചെയ്തതില്‍ നിന്നുമാണ് അന്വേഷണം മുന്‍ ജീവനക്കാരിലേക്ക് തിരിഞ്ഞത്. തുടര്‍ന്ന് മൊബൈല്‍ നമ്പര്‍ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിലാണ് മുന്‍ ജീവനക്കാരനായ ബിബിന്‍ ജോര്‍ജിനെ കസ്റ്റഡിയില്‍ എടുത്തത്.

ചോദ്യം ചെയ്യലില്‍ സ്വര്‍ണ കവര്‍ച്ചക്കുള്ള ഗൂഢാലോചനയില്‍ ഇയാള്‍ പങ്കെടുത്തതായി പോലീസിനോട് സമ്മതിച്ചു. എന്നാല്‍ കവര്‍ച്ച നടക്കുമ്പോള്‍ ഇയാള്‍ ഇല്ലായിരുന്നു. അതിനാല്‍ എത്ര കിലോ സ്വര്‍ണം കവര്‍ന്നെന്ന് ഇയാള്‍ക്ക് അറിവില്ല, ബിബിനെ കൂടാതെ ഗൂഢാലോചനയില്‍ പങ്കെടുത്ത നാലു പേരുടെയും വിശദാംശങ്ങളും പോലീസിന് ലഭിച്ചു. ഇവര്‍ സംസ്ഥാനം വിട്ടതായാണ് ലഭിച്ചിരിക്കുന്ന വിവരം ഇവര്‍ക്കു വേണ്ടിയുള്ള അന്വേഷണം ഊര്‍ജിതമാക്കിയതായി അന്വേഷണ സംഘം വ്യക്തമാക്കി.  

Tags:    

Similar News