തണ്ണീര്‍തടം കരഭൂമിയാക്കാന്‍ വ്യജരേഖ ചമച്ച കേസ്; ഇടനിലക്കാരന്റെയും റവന്യു ഓഫിസ് ജീവനക്കാരന്റെയും അറസ്റ്റ് രേഖപെടുത്തി

അബുവിന് രഹസ്യതാവളമൊരുക്കി നല്‍കിയ ബന്ധുക്കളായ അഷറഫ്, റഷീദ് എന്നിവരെയും പോലിസ് അറസ്റ്റു ചെയ്തു.കോടതിയില്‍ ഹാജരാക്കിയ ശേഷം പ്രതികളെ കൂടുതല്‍ അന്വേഷത്തിനായി കസ്റ്റഡിയില്‍ വാങ്ങുമെന്നും പോലിസ് പറഞ്ഞു.കേസില്‍ കുടുതല്‍ പേരുടെ പങ്കാളിത്തമുണ്ടോയെന്ന് പരിശോധിച്ചു വരികയാണെന്നും പോലിസ് പറഞ്ഞു.

Update: 2019-05-11 12:47 GMT

കൊച്ചി: ആലുവ ചൂര്‍ണിക്കരയിലെ തണ്ണിര്‍തടം കരഭൂമിയാക്കി മാറ്റുന്നതിനായി വ്യാജ രേഖ ചമച്ച കേസില്‍ ഇടനിലക്കാരനായി പ്രവര്‍ത്തിച്ച ശ്രീമൂല നഗരം അപ്പേലി വീട്ടില്‍ അബുട്ടി(അബു-39),ലാന്‍ഡ് റവന്യു കമ്മീഷണറേറ്റ് ഓഫിസിലെ ജീവനക്കാരനായ തിരുവനന്തപരും കരമനയിലെ എന്‍ജിഒ ക്വാര്‍ട്ടേഴ്‌സിലെ താമസക്കാരനായ പാങ്ങോട് വാഴൂട്ട് കല,അരുണ്‍ നിവാസില്‍ അരുണ്‍(34) എന്നിവരുടെ അറസറ്റ് പോലിസ് രേഖപെടുത്തി.ഇരുവരെയും കഴിഞ്ഞ ദിവസം പോലീസ് കസ്റ്റഡിയില്‍ എടുത്തിരുന്നു. തുടര്‍ന്ന് ഇരുവരെയും വെവ്വേറെയും ഒരുമിച്ചിരുത്തിയും ചോദ്യം ചെയ്തതിനു ശേഷം ഇന്ന് അറസ്റ്റ് രേഖപെടുത്തുകയായിരുന്നു.

കഴിഞ്ഞ ദിവസം ഏഴാറ്റുമുഖത്തുള്ള ആളൊഴിഞ്ഞ വിട്ടീല്‍ നിന്നാണ് അബു പിടിയിലാകുന്നത്. അബുവിന് രഹസ്യതാവളമൊരുക്കി നല്‍കിയ ബന്ധുക്കളായ അഷറഫ്, റഷീദ് എന്നിവരെയും പോലിസ് അറസ്റ്റു ചെയ്തു. അബുവിന്റെ മൊഴി പ്രകാരമാണ് അരുണ്‍ പിടിയിലാകുന്നത്. കോടതിയില്‍ ഹാജരാക്കിയ ശേഷം പ്രതികളെ കൂടുതല്‍ അന്വേഷത്തിനായി കസ്റ്റഡിയില്‍ വാങ്ങുമെന്നും പോലിസ് പറഞ്ഞു.കേസില്‍ കുടുതല്‍ പേരുടെ പങ്കാളിത്തമുണ്ടോയെന്ന് പരിശോധിച്ചു വരികയാണെന്നും പോലിസ് പറഞ്ഞു.റവന്യു ഭാഷയിൽ ഉത്തരവുകൾ തയ്യാറാക്കുന്നതിൽ പ്രാവീണ്യമുള്ള അബു ഇതേ മാതൃകയിൽ വ്യാജരേഖയുണ്ടാക്കിയിരുന്നോ എന്ന‌്  പോലിസ് പരിശോധിക്കും.

Tags: