ഭരണഘടന നേരിടുന്ന വലിയ വെല്ലുവിളി ന്യായധിപന്‍മാരുടെ രാഷ്ട്രീയ നിയമനം: ജസ്റ്റിസ് കുര്യന്‍ ജോസഫ്

ഇന്ന് ഭരണഘടന സംവിധാനത്തോടുള്ള ജനങ്ങളുടെ വിശ്വാസം നഷ്ടപ്പെടുന്നു. ഇന്ത്യയെ ഇന്ത്യയാക്കി നിലനിര്‍ത്തുന്നത് ഭരണഘടനയാണ്. ഇന്ത്യന്‍ ഭരണഘടന ഉറപ്പുനല്‍കുന്ന സ്വാതന്ത്രം ഇന്ത്യയുടെ അതിര്‍ത്തിയിലുള്ള എല്ലാവര്‍ക്കും ഒരുപോലെ അവകാശപ്പെട്ടതാണ്. ഒരു വ്യക്തിയുടെ അന്തസ് അയാള്‍ക്ക് ലഭിക്കുന്ന അഭിപ്രായ സ്വതന്ത്ര്യത്തിന്റെ അടിസ്ഥാനത്തിലാണ് നിര്‍ണയിക്കപ്പെടുന്നത്. ഇവ പാലിക്കപെടുന്നുണ്ടേയെന്ന് പരിശോധിക്കണം

Update: 2019-12-27 14:04 GMT

കൊച്ചി: ഭരണഘടന നേരിടുന്ന വലിയ വെല്ലുവിളി ന്യായധിപന്‍മാരുടെ രാഷ്ട്രീയ നിയമനമാണെന്നും അതുകൊണ്ട് തന്നെ നിഷ്പക്ഷതയോടുകൂടി പ്രവര്‍ത്തിക്കുവാന്‍ കോടതികള്‍ക്ക് സാധിക്കുന്നില്ലെന്നും ജസ്റ്റിസ് കുര്യന്‍ ജോസഫ്. എറണാകുളത്ത് ആള്‍ ഇന്ത്യ ലോയേഴ്‌സ് യൂനിയന്‍ 13-ാമത് അഖിലേന്ത്യ സമ്മേളനത്തോടനുബന്ധിച്ച് ഭരണഘടന നേരിടുന്ന സമകാലിക പ്രതിസന്ധികള്‍ എന്ന വിഷയത്തില്‍ സംഘടിപ്പിച്ച സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ഇന്ന് ഭരണഘടന സംവിധാനത്തോടുള്ള ജനങ്ങളുടെ വിശ്വാസം നഷ്ടപ്പെടുന്നു. ഇന്ത്യയെ ഇന്ത്യയാക്കി നിലനിര്‍ത്തുന്നത് ഭരണഘടനയാണ്. ഇന്ത്യന്‍ ഭരണഘടന ഉറപ്പുനല്‍കുന്ന സ്വാതന്ത്രം ഇന്ത്യയുടെ അതിര്‍ത്തിയിലുള്ള എല്ലാവര്‍ക്കും ഒരുപോലെ അവകാശപ്പെട്ടതാണ്. ഒരു വ്യക്തിയുടെ അന്തസ് അയാള്‍ക്ക് ലഭിക്കുന്ന അഭിപ്രായ സ്വതന്ത്ര്യത്തിന്റെ അടിസ്ഥാനത്തിലാണ് നിര്‍ണയിക്കപ്പെടുന്നത്. ഇവ പാലിക്കപെടുന്നുണ്ടേയെന്ന് പരിശോധിക്കണമെന്നും ഇതാണ് ഇന്ത്യന്‍ ഭരണഘടന ഇന്ന് നേരിടുന്ന വെല്ലുവിളി. ഇതിനെല്ലാമെതിരേ ഭരണഘടനയെ സംരക്ഷിക്കുകയെന്നതാണ് നമ്മുടെ ഉത്തരവാദിത്വമെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു. കേരളാ ഹൈക്കോടതി മുന്‍ ജഡ്ജി ജസ്റ്റിസ് കെ കെ ദിനേശന്‍, അഡ്വക്കറ്റ് ജനറല്‍ സി പി സുധാകരപ്രസാദ് സംസാരിച്ചു. 

Tags:    

Similar News