പൗരത്വ നിയമ ഭേദഗതി ഇന്ത്യയുടെ ആഭ്യന്തര കാര്യമല്ല:ബംഗ്ലാദേശ് ഡെമൊക്രാറ്റിക്ക് ലോയേഴ്‌സ് അസോസിയേഷന്‍

ആള്‍ ഇന്ത്യ ലോയേര്‍സ് യൂനിയന്‍ അഖിലേന്ത്യ സമ്മേളനത്തില്‍ പങ്കെടുക്കാനെത്തിയ ബംഗ്ലാദേശ് ഡെമൊക്രാറ്റിക്ക് ലോയേഴസ് അസോസിയേഷന്‍ പ്രസിഡന്റ് സുഭ്രാദ ചൗധരി, ജനറല്‍ സെക്രട്ടറി സഹദുള്‍ ബാരി, സെന്‍ട്രല്‍ എക്‌സിക്യൂട്ടീവ് കമ്മിറ്റി അഗം നസ്മുന്‍ നഹര്‍ എന്നിവര്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു. ഓരോ ദേശത്തിന്റെയും സാംസ്‌കാരവും ഭാഷയും എല്ലാം തന്നെ വേറിട്ടുനില്‍ക്കെ മതത്തിന്റെ മാത്രം അടിസ്ഥാനത്തില്‍ പേരില്‍ രാജ്യങ്ങളെ ഭിന്നിപ്പിക്കാനോ ഒന്നിപ്പിക്കാനോ സാധിക്കില്ല. ഇന്ന് ഇന്ത്യന്‍ ജുഡീഷ്യറി ഭരണകൂടത്തിന് കീഴപ്പെടുന്നതായി തോന്നാറുണ്ടെന്നും അവര്‍ വ്യക്തമാക്കി. ഇന്ത്യയുടെയും ബംഗ്ലാദേശിന്റെയും പ്രശ്നങ്ങള്‍ ഏകദേശം ഒന്നാണ്. രാജ്യങ്ങള്‍ തമ്മിലല്ലാതെ മനുഷ്യന്മാര്‍ തമ്മില്‍ മികച്ച ബന്ധം വരുന്ന കാലംവരണം. പ്രശ്‌നങ്ങള്‍ക്ക് മുന്നില്‍ അതിര്‍ത്തികള്‍ മറന്ന് ഒരുമിച്ചു നിന്ന് പോരാടണമെന്നും അവര്‍ അഭിപ്രായപ്പെട്ടു

Update: 2019-12-27 15:40 GMT

കൊച്ചി: കേന്ദ്ര സര്‍ക്കാര്‍ നടപ്പിലാക്കുന്ന പൗരത്വ ഭേദഗതി നിയമവും ദേശീയ പൗരത്വ പട്ടികയും ഇന്ത്യയുടെ ആഭ്യന്തര കാര്യമല്ലെന്നും അത് എഷ്യന്‍ ഭൂകണ്ഡത്തെ മുഴുവാനായും ബാധിക്കുന്ന പ്രശ്നമാണെന്നും ബംഗ്ലാദേശ് അഡ്വക്കേറ്റ്സ് അസോസിയേഷന്‍ പ്രതിനിധികള്‍. 13-ാമത് ആള്‍ ഇന്ത്യ ലോയേര്‍സ് യൂനിയന്‍ അഖിലേന്ത്യ സമ്മേളനത്തില്‍ പങ്കെടുക്കാനെത്തിയ ബംഗ്ലാദേശ് ഡെമൊക്രാറ്റിക്ക് ലോയേഴസ് അസോസിയേഷന്‍ പ്രസിഡന്റ് സുഭ്രാദ ചൗധരി, ജനറല്‍ സെക്രട്ടറി സഹദുള്‍ ബാരി, സെന്‍ട്രല്‍ എക്‌സിക്യൂട്ടീവ് കമ്മിറ്റി അഗം നസ്മുന്‍ നഹര്‍ എന്നിവര്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു.

ഓരോ ദേശത്തിന്റെയും സാംസ്‌കാരവും ഭാഷയും എല്ലാം തന്നെ വേറിട്ടുനില്‍ക്കെ മതത്തിന്റെ മാത്രം അടിസ്ഥാനത്തില്‍ പേരില്‍ രാജ്യങ്ങളെ ഭിന്നിപ്പിക്കാനോ ഒന്നിപ്പിക്കാനോ സാധിക്കില്ല. ഇന്ന് ഇന്ത്യന്‍ ജുഡീഷ്യറി ഭരണകൂടത്തിന് കീഴപ്പെടുന്നതായി തോന്നാറുണ്ടെന്നും അവര്‍ വ്യക്തമാക്കി. ഇന്ത്യയുടെയും ബംഗ്ലാദേശിന്റെയും പ്രശ്നങ്ങള്‍ ഏകദേശം ഒന്നാണ്. രാജ്യങ്ങള്‍ തമ്മിലല്ലാതെ മനുഷ്യന്മാര്‍ തമ്മില്‍ മികച്ച ബന്ധം വരുന്ന കാലംവരണം. പ്രശ്‌നങ്ങള്‍ക്ക് മുന്നില്‍ അതിര്‍ത്തികള്‍ മറന്ന് ഒരുമിച്ചു നിന്ന് പോരാടണമെന്നും അവര്‍ അഭിപ്രായപ്പെട്ടു. ഇന്ത്യന്‍ ജനാധിപത്യ വ്യവസ്ഥയുടെ മൂല്യങ്ങള്‍ ചോര്‍ന്നുകൊണ്ടിരിക്കുകയാണ്. ഒരുകാലത്ത് ജനാധിപത്യപരമായി ഏറെ മുന്നില്‍ നിന്നിരിന്ന രാജ്യമാണ് ഇന്ത്യ എന്നാല്‍ ഇന്ന് അത് താഴ്ന്ന പോയിരിക്കുന്നു.

അധികാര മോഹികളായ ഭരണാധികാരികള്‍ ഇന്ത്യന്‍ തിരഞ്ഞെടുപ്പ് സംവിധാനത്തെ താറുമാറാക്കി. സമാനമായ സ്ഥിതിയാണ് ബംഗ്ലാദേശിലും. എന്നിരുന്നാലും അടുത്തിടെ ഇവിടെ നടന്ന തിരഞ്ഞെടുപ്പ് ഫലങ്ങള്‍ പ്രതീക്ഷ നല്‍കുന്നുണ്ട്. ബംഗ്ലാദേശ് സര്‍ക്കാരും ഇന്ത്യന്‍ സര്‍ക്കാരും തമ്മില്‍ വലിയ വ്യത്യാസമൊന്നുമില്ല, ന്യുനപക്ഷങ്ങളെ അടിച്ചമര്‍ത്തുന്നതില്‍ ഇരുക്കൂട്ടരും ഒരുപോലെയാണ്. സുരക്ഷയ്ക്കും മെച്ചപ്പെട്ട ജീവിത സാഹചര്യങ്ങള്‍ക്കുമായാണ് കൂടുതലായും ബംഗ്ലാദേശില്‍ നിന്നും ഇന്ത്യയിലേക്ക് കുടിയേറുന്നത്. ഇന്ത്യന്‍ അഡ്വക്കേറ്റ് യൂനിയനുമായി വളരെ അടുത്ത ബന്ധമാണുള്ളതെന്നും അതുകൊണ്ട് തന്നെ എല്ലാ സമ്മേളനങ്ങളിലും പങ്കെടുക്കാറുണ്ടെന്നും അവര്‍ പറഞ്ഞു. 

Tags:    

Similar News