ഡ്രൈവിങ് ടെസ്റ്റ് പരിഷ്‌കരണം; സര്‍ക്കുലറിനെതിരായ ഹരജികള്‍ ഇന്ന് ഹൈക്കോടതി പരിഗണിക്കും

Update: 2024-05-21 05:27 GMT

കൊച്ചി: സംസ്ഥാനത്തെ ഡ്രൈവിങ് ടെസ്റ്റ് പരിഷ്‌കരണ സര്‍ക്കുലറിനെതിരായ ഹരജികള്‍ ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. ജസ്റ്റിസ് എന്‍ നഗരേഷിന്റെ ബെഞ്ചാണ് ഹരജികള്‍ പരിഗണിക്കുക. ഡ്രൈവിങ് ടെസ്റ്റ് പരിഷ്‌കരിച്ച് ഗതാഗത കമ്മീഷണര്‍ ഇറക്കിയ സര്‍ക്കുലര്‍ സ്‌റ്റേ ചെയ്യണമെന്ന ഹരജിക്കാരുടെ ആവശ്യം ഹൈക്കോടതി നേരത്തെ തള്ളിയിരുന്നു. സര്‍ക്കുലര്‍ കേന്ദ്ര മോട്ടോര്‍ വാഹന ചട്ടങ്ങള്‍ക്ക് വിരുദ്ധമല്ലെന്ന് നിരീക്ഷിച്ചായിരുന്നു നടപടി.

Tags: