അലീഗഢ് കേന്ദ്രത്തില്‍ ജോലി നല്‍കാമെന്ന് വിശ്വസിപ്പിച്ച് പണം തട്ടല്‍; അന്വേഷണം തുടങ്ങി

അലീഗഢ് മുസ്‌ലിം സര്‍വകലാശായില്‍ മുഴുവന്‍ തസ്തികളിലും നിയമനം നടത്തുന്നത് എല്ലാ മാനദണ്ഡങ്ങളും പാലിച്ചാണെന്നും അതിന് ഏതെങ്കിലും ഏജന്‍സിയെ ചുമത്തപ്പെടുത്തിയിട്ടില്ലെന്നും സര്‍വകലാശയിലെ അധികൃതര്‍ അറിയിച്ചു. ആരും വഞ്ചിതരാവരുതെന്നും കേന്ദ്രം ഡയറക്ടര്‍ ഡോ: കെ പി ഫൈസല്‍ കൂട്ടിച്ചേര്‍ത്തു

Update: 2019-05-07 08:44 GMT

പെരിന്തല്‍മണ്ണ: അലീഗഢ് മുസ്‌ലിം യൂനിവേഴ്‌സിറ്റി മലപ്പുറം കേന്ദ്രത്തില്‍ നിയമനം നല്‍കാമെന്ന് വിശ്വസിപ്പിച്ച് പണം പിരിച്ചതായി കേസ്. പട്ടാമ്പി കുലുക്കല്ലൂര്‍ സ്വദേശിക്കെതിരെയാണ് കോഴിക്കോട് പന്തീരാങ്കാവ് സ്വദേശികളായ ഒമ്പത് പേര്‍ പോലിസില്‍ പരാതി നല്‍കിയത്. സംഭവത്തില്‍ പോലിസ് അന്വേഷണം ആരംഭിച്ചു. എല്ലാ സര്‍വകലാശാലകളിലുമുള്ളത് പോലെ സര്‍വകലാശാല നേരിട്ടാണ് അലീഗഢിലും ഉദ്യോഗാര്‍ഥികളെ നിയമിക്കുന്നത്. അതേസമയം ഒരു വര്‍ഷം മുമ്പും ഇത്തരത്തില്‍ പണം നഷ്ട്ടപ്പെട്ട് ചിലര്‍ അലീഗഢ് മലപ്പുറം കേന്ദ്രത്തില്‍ നേരിട്ടെത്തിയിരുന്നു.

പണം വാങ്ങിയ വ്യക്തിയെകുറിച്ചും മറ്റും അവര്‍ സര്‍വകലാശാല അധികൃതരോട് പറഞ്ഞെങ്കിലും ആരും അന്ന് പോലിസില്‍ പരാതി നല്‍കാന്‍ തയാറായില്ല. അതേ വ്യക്തിതന്നെയാണ് ഇപ്പോഴും തട്ടിപ്പ് നടത്തിയതായി പരാതി ഉയര്‍ന്നിരിക്കുന്നത്. അലീഗഢ് മുസ്‌ലിം സര്‍വകലാശായില്‍ മുഴുവന്‍ തസ്തികളിലും നിയമനം നടത്തുന്നത് എല്ലാ മാനദണ്ഡങ്ങളും പാലിച്ചാണെന്നും അതിന് ഏതെങ്കിലും ഏജന്‍സിയെ ചുമത്തപ്പെടുത്തിയിട്ടില്ലെന്നും സര്‍വകലാശയിലെ അധികൃതര്‍ അറിയിച്ചു. ആരും വഞ്ചിതരാവരുതെന്നും കേന്ദ്രം ഡയറക്ടര്‍ ഡോ: കെ പി ഫൈസല്‍ കൂട്ടിച്ചേര്‍ത്തു.




Tags:    

Similar News