സ്വര്‍ണക്കടത്ത്: അഭിഭാഷകന്റെ ഭാര്യ അറസ്റ്റില്‍

കൊഫേപോസ ചുമത്തിയാണു അറസ്റ്റ് ചെയ്തത്. ഇവർ 5 കിലോ വീതം സ്വര്‍ണം 4 തവണയും വിദേശ കറന്‍സിയും കടത്തിയതായി ഡിആര്‍ഐയ്ക്ക് തെളിവ് ലഭിച്ചു.

Update: 2019-05-16 06:00 GMT

തിരുവനന്തപുരം: വിമാനത്താവളത്തില്‍ 25 കിലോ സ്വര്‍ണം പിടികൂടിയ സംഭവത്തില്‍ മുഖ്യപ്രതിയായ കഴക്കൂട്ടം സ്വദേശി അഭിഭാഷകന്‍ ബിജുമനോഹരന്റെ(45) ഭാര്യ വിനീത രത്‌നകമാരിയെ ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജന്‍സ്(ഡിആര്‍ഐ) അറസ്റ്റു ചെയ്തു. കൊഫേപോസ ചുമത്തിയാണു വിനീതയെ അറസ്റ്റ് ചെയ്തത്. നിയമ ബിരുദധാരിയാണിവര്‍. കോടതിയില്‍ ഹാജരാക്കിയ ശേഷം റിമാന്‍ഡ് ചെയ്തു.

വിനീത 5 കിലോ വീതം സ്വര്‍ണം 4 തവണയും വിദേശ കറന്‍സിയും കടത്തിയതായി ഡിആര്‍ഐയ്ക്ക് തെളിവ് ലഭിച്ചു. അതേസമയം, ഒളിവിലുള്ള ബിജുമനോഹറിനു വേണ്ടിയുള്ള തിരച്ചില്‍ ഊര്‍ജ്ജിതമാക്കി.

തിരുമല സ്വദേശിയായ കെഎസ്ആര്‍ടിസി കണ്ടക്ടര്‍ സുനില്‍കുമാര്‍(45), സുഹൃത്ത് കഴക്കൂട്ടം വെട്ടുറോഡ് സ്വദേശിനി സെറീന ഷാജി(42) എന്നിവരാണ് 25 കിലോ സ്വര്‍ണ്ണവുമായി കഴിഞ്ഞ ദിവസം തിരുവനന്തപുരം വിമാനത്താവളത്തില്‍ അറസ്റ്റിലായത്. ഇവരെ ചോദ്യം ചെയ്തതില്‍ നിന്നാണ് അഭിഭാഷകന്റേയും ഭാര്യയുടേയും പങ്ക് വെളിപ്പെടുന്നത്.

Tags:    

Similar News