നടി ഷംന കാസിമിനെ ഭീഷണിപെടുത്തി പണം തട്ടാന്‍ ശ്രമിച്ച കേസ്: പ്രതിപ്പട്ടികയിലെ ഒരാള്‍ കീഴടങ്ങി

അബ്ദുള്‍ സലാം എന്ന യുവാവാണ് ഇന്ന് എറണാകുളത്ത് കോടതിയില്‍ രാവിലെ അഭിഭാഷകനൊപ്പം കീഴടങ്ങാനെത്തിയത്.തനിക്കെതിരെയുള്ളത് കള്ളക്കേസാണെന്ന് കോടതിയില്‍ കീഴടങ്ങാനെത്തവെ മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.തനിക്ക് സ്വര്‍ണകടത്തുമായിട്ടൊന്നും ബന്ധമില്ല.അത്തരത്തിലുള്ള യാതൊരുവിധ ആവശ്യവും പറഞ്ഞിരുന്നില്ല. റഫീഖ് പറഞ്ഞ അന്‍വര്‍ എന്ന ആളിനു വേണ്ടി ഷംനയെ വിവാഹം ആലോചിക്കാന്‍ ആയിട്ടാണ് തങ്ങള്‍ ഷംനയുടെ വീട്ടില്‍ എത്തിയത്.തങ്ങളെ കണ്ടുകഴിഞ്ഞപ്പോള്‍ അവര്‍ക്ക് താല്‍പര്യമില്ലെന്ന് പറഞ്ഞതോടെ തങ്ങള്‍ അവിടെ നിന്നും പോന്നു.

Update: 2020-06-26 07:14 GMT

കൊച്ചി: നടി ഷംന കാസിമിനെ ഭീഷണിപെടുത്തി പണം തട്ടാന്‍ ശ്രമിച്ചെന്ന കേസില്‍ പ്രതിപ്പട്ടികയിലുള്ള സംഘത്തിലെ യുവാവ് കീഴടങ്ങി. അബ്ദുള്‍ സലാം എന്ന യുവാവാണ് ഇന്ന് എറണാകുളത്ത് കോടതിയില്‍ രാവിലെ അഭിഭാഷകനൊപ്പം കീഴടങ്ങാനെത്തിയത്.തനിക്കെതിരെയുള്ളത് കള്ളക്കേസാണെന്ന് കോടതിയില്‍ കീഴടങ്ങാനെത്തവെ മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.തനിക്ക് സ്വര്‍ണകടത്തുമായിട്ടൊന്നും ബന്ധമില്ല.അത്തരത്തിലുള്ള യാതൊരുവിധ ആവശ്യവും പറഞ്ഞിരുന്നില്ല.അന്‍വര്‍ എന്ന ആളിനു വേണ്ടി ഷംനയെ വിവാഹം ആലോചിക്കാന്‍ ആയിട്ടാണ് തങ്ങള്‍ ഷംനയുടെ വീട്ടില്‍ എത്തിയത്.തങ്ങള്‍ അവിടെയെത്തിയപ്പോള്‍ അവരുടെ നിലയ്ക്ക് പറ്റിയ ആളുകള്‍ അല്ലെന്ന് ബോധ്യപ്പെട്ടു.അതോടെ അവര്‍ക്ക് പറ്റിയ അബദ്ധം മറയ്ക്കാനാണ് തങ്ങള്‍ ഭീഷണിപെടുത്തി പണം ചോദിച്ചുവെന്നൊക്കെ പറയുന്നതെന്ന് അബ്ദുള്‍ സലാമും ഒപ്പമുണ്ടായിരുന്ന അഭിഭാഷകനും പറഞ്ഞു.

തങ്ങള്‍ അവിടെ ചെന്നു കണ്ടു കഴിഞ്ഞപ്പോള്‍ ഷംനയുടെ അമ്മ പറഞ്ഞു വിവാഹത്തിന് അവര്‍ക്ക് താല്‍പര്യമില്ലെന്ന്. ആദ്യം കുഴപ്പമില്ലെന്ന് പറഞ്ഞിരുന്നു.തങ്ങളെ കണ്ടുകഴിഞ്ഞപ്പോള്‍ അവര്‍ക്ക് താല്‍പര്യമില്ലെന്ന് പറഞ്ഞതോടെ തങ്ങള്‍ അവിടെ നിന്നും പോന്നു.ഷംനയും അവിടെയുണ്ടായിരുന്നു.വിവാഹം കഴിക്കണമെന്ന പറഞ്ഞ ചെറുക്കന്‍ വരട്ടെയന്നാണ് ഷംന കാസിം പറഞ്ഞത്.കാണാനായി വന്നോ കുഴപ്പമില്ലെന്ന് ഷംന പറഞ്ഞിരുന്നു. അതിനു ശേഷമാണ് തങ്ങള്‍ ചെന്നത്.താനടക്കം അഞ്ചു പേരാണ് ഷംനയുടെ വീട്ടില്‍ പോയതെന്നും അബ്ദുള്‍ സലാം പറഞ്ഞു.തങ്ങള്‍ ഭീഷണിപെടുത്തുകയോ പണം ചോദിക്കുകയോ ചെയ്തിട്ടില്ലെ അതെല്ലാം അവര്‍ ഉണ്ടാക്കിയതാണെന്നും അബ്ദുള്‍ സലാം ചോദ്യത്തിന് മറുപടിയായി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

അന്‍വര്‍ അലി എന്ന ആളില്ല.ആ പേര് റഫീഖ് പറഞ്ഞതാണ് അന്‍വര്‍ അലിക്ക് വിവാഹം ആലോചിക്കാനെന്ന പേരിലാണ് ഷംനയുടെ വീട്ടില്‍ പോയത്.തനിക്ക് ഇതുമായി യാതൊരു വിധ ബന്ധവുമില്ല.ഇനിയും ഒളിച്ചിരുന്നിട്ട് കാര്യമില്ലെന്ന് ബോധ്യപ്പെട്ടതിനാലാണ് കീഴടങ്ങാന്‍ എത്തിയതെന്നും അബ്ദുള്‍ സലാം പറഞ്ഞു.കേസില്‍ നാലുപേരെ കഴിഞ്ഞ ദിവസം പോലിസ് അറസ്റ്റു ചെയ്തിരുന്നു.തൃശൂര്‍ വാടാനപ്പള്ളി സ്വദേശി റഫീഖ്(30),കുന്നംകുളം കൊരട്ടിക്കര സ്വദേശി രമേഷ് (35),കൊടുങ്ങല്ലൂര്‍ കയ്പമംഗലം സ്വദേശി ശരത്(25),കൊടുങ്ങല്ലൂര്‍ കുണ്ടലിയൂര്‍ സ്വദേശി അഷറഫ്(52) എന്നിവരാണ് കഴിഞ്ഞ ദിവസം അറസ്റ്റിലായത്.ഏഴു പേരാണ് നിലില്‍ പ്രതിപ്പട്ടികയില്‍ ഉള്ളത്.

Tags:    

Similar News