നടി ആക്രമിക്കപ്പെട്ട സംഭവം: ആരെക്കുറിച്ച് എന്തും പറയാമെന്ന് പി സി ജോര്‍ജ് കരുതരുതെന്ന് ഹൈക്കോടതി

ഇരയാക്കപ്പെട്ട നടിയുടെ പേര് പരാമര്‍ശിച്ച കേസില്‍ പി സി ജോര്‍ജിന് ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം. സ്വന്തം വീട്ടുകാരെക്കുറിച്ചും ഹരജിക്കാരന്‍ മോശം പരാമര്‍ശം നടത്തുമോയെന്നും കോടതി ചോദിച്ചു

Update: 2019-03-28 14:31 GMT

കൊച്ചി: നടിയെ തട്ടിക്കൊണ്ടു പോയി അക്രമിച്ച സംഭവത്തില്‍ ഇരയാക്കപ്പെട്ട നടിയുടെ പേര് പരാമര്‍ശിച്ച കേസില്‍ പി സി ജോര്‍ജിന് ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം. ആരെക്കുറിച്ചും എന്തും പറയാമെന്ന് കരുതരുതെന്ന് കോടതി പി സി ജോര്‍ജിനെ താക്കീതു ചെയ്തു.സ്വന്തം വീട്ടുകാരെക്കുറിച്ചും ഹരജിക്കാരന്‍ മോശം പരാമര്‍ശം നടത്തുമോയെന്നും ജസ്റ്റിസ് അലക്‌സാണ്ടര്‍ തോമസ് ആരാഞ്ഞു.പാഞ്ചാലിയുടെയും ദ്രൗപതിയുടെയും കാലം കഴിഞ്ഞുവെന്നും കോടതി വ്യക്തമാക്കി . പീഡന കേസിലെ ഇരയുടെ പേര് വെളിപ്പെടുത്തിയതിനെതിരെ നെടുമ്പാശേരി പോലീസ് രജിസ്റ്റര്‍ ചെയ്ത കേസ് റദ്ദാക്കണമെന്നു ആവശ്യപ്പെട്ടാണ് പി സി ജോര്‍ജ് കോടതിയെ സമീപിച്ചത്. അതെ സമയം ഇരയെ കക്ഷിയാക്കി പേര് പരാമര്‍ശിച്ചു ഹരജി നല്‍കിയ പി സി ജോര്‍ജിന്റെ നടപടി നിയമവിരുദ്ധവും സുപ്രീം കോടതി വിധിയുടെ ലംഘനവും ആണെന്ന് പ്രോസിക്യൂഷനുവേണ്ടി ഹാജരായ പബ്ലിക് പ്രോസിക്യൂട്ടര്‍ സുമന്‍ ചക്രവര്‍ത്തി കോടതിയില്‍ ബോധിപ്പിച്ചു. 

Tags:    

Similar News