ലോട്ടറി വില്‍പ്പനക്കാരിയെ തലയ്ക്കടിച്ച് കൊന്ന കേസ്: പ്രതി അറസ്റ്റില്‍

പൊന്നമ്മയുടെ കൈയിലുള്ള സ്വര്‍ണവും പണവും കൈലാക്കാന്‍ വേണ്ടിയാണു കൊലപാതകം നടത്തിയത്

Update: 2019-07-16 06:58 GMT

കോട്ടയം: കോട്ടയം മെഡിക്കല്‍ കോളജിന്ന് സമീപം ലോട്ടറി വില്‍പ്പനക്കാരിയായ യുവതിയെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയ പ്രതി അറസ്റ്റില്‍. മരിച്ച പൊന്നമ്മയ്‌ക്കൊപ്പം ജോലി ചെയ്തിരുന്ന സത്യനെയാണ് അറസ്റ്റ് ചെയ്തത്. പൊന്നമ്മയുടെ കൈയിലുള്ള സ്വര്‍ണവും പണവും കൈലാക്കാന്‍ വേണ്ടിയാണു കൊലപാതകം നടത്തിയത്. മൂന്ന് ദിവസം മുമ്പാണ് പൊന്നമ്മയുടെ മൃതദേഹം മെഡിക്കല്‍ കോളജ് ആശുപത്രി പരിസരത്ത് കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തിയത്. പൊന്നമ്മയുടെ മകളാണ് ആശുപത്രിയിലെത്തി മൃതദേഹം തിരിച്ചറിഞ്ഞത്. പെട്ടിക്കുള്ളില്‍ പൊതിഞ്ഞ നിലയിലായിരുന്നു. ദുര്‍ഗന്ധം വരാന്‍ തുടങ്ങിയതോടെ ആളുകള്‍ ആശുപത്രിയില്‍ മാലിന്യം ശേഖരിക്കുന്നവരെ വിവരം അറിയിക്കുകയായിരുന്നു. തുടര്‍ന്ന് ജീവനക്കാരെത്തി പെട്ടി തുറന്നപ്പോളാണ് മൃതദേഹം കണ്ടത്. തുടര്‍ന്ന് ഗാന്ധി നഗര്‍ പോലിസിനെ വിവരമറിയക്കുകയും അന്വേഷണം നടത്തുകയുമായിരുന്നു. പൊന്നമ്മയുടെ തലയോട്ടിക്ക് സാരമായി ക്ഷതമേറ്റിരുന്നു. 40000 രൂപയും 10 പവനും പൊന്നമ്മയ്ക്കുണ്ടായിരുന്നതായി മകള്‍ പോലിസിന് മൊഴി നല്‍കിയിരുന്നു.

Tags: