മട്ടന്നൂരില്‍ മരവും വൈദ്യുതി ലൈനും പൊട്ടിവീണ് അപകടം; ബൈക്ക് യാത്രികന്‍ മരിച്ചു

ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന ഇടുമ്പ സ്വദേശികളായ അജ്മല്‍, നാദിര്‍ എന്നിവരാണ് അപടത്തില്‍പ്പെട്ടത്.

Update: 2020-08-18 16:45 GMT

കണ്ണൂര്‍: മട്ടന്നൂര്‍ വായന്തോട് എല്‍ഐസിക്ക് മുന്നില്‍ മരവും വൈദ്യുതി ലൈനും തകര്‍ന്ന് റോഡിലേക്ക് വീണ് അപടം. യുവാവ് മരിച്ചു. ഒരാള്‍ക്ക് പരിക്കേറ്റു. ചിറ്റാരിപ്പറമ്പ് ഇടുമ്പ സ്വദേശി അഷ്‌റഫിന്റെ മകന്‍ അജ്മല്‍ ആണ് മരിച്ചത്.

ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന ഇടുമ്പ സ്വദേശികളായ അജ്മല്‍, നാദിര്‍ എന്നിവരാണ് അപടത്തില്‍പ്പെട്ടത്. ഇവരുടെ ബൈക്കിന് മുകളിലേക്ക് മരവും വൈദ്യുതി ലൈനും തകര്‍ന്ന് വീഴുകയായിരുന്നു. ഇരുരെയും ഉടനെ കണ്ണൂര്‍ ആസ്റ്റര്‍ മിംസ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും അജ്മല്‍ മരണപ്പെടുകയായിരുന്നു.  

Tags: