പാറയില്‍ നിന്ന് കാല്‍വഴുതി വീണ് മരിച്ചു

തലക്കേറ്റ പരിക്ക് ഗുരുതരമായതിനാല്‍ മഞ്ചേരി മെഡിക്കല്‍ കോളജിലേക്ക് കൊണ്ട് പോയെങ്കിലും രക്ഷിക്കാനായില്ല. മൃ

Update: 2020-03-13 03:59 GMT

എടവണ്ണ(മലപ്പുറം): കാല്‍ വഴുതി പാറയില്‍ നിന്ന് വീണ് യുവാവ് മരിച്ചു. എടവണ്ണ ചെനായികുന്ന് അയിന്തൂര്‍ താമസിക്കുന്ന ഫിറോസ് ബാബുവിന്റെ മകന്‍ റിസ്‌വാന്‍ (20) ആണ് മരണപ്പെട്ടത്. ഇന്നലെ രാത്രി ഒമ്പതോടെ ചെമ്പക്കുത്ത് പാറമടക്ക് മുകളില്‍ സുഹൃത്തുക്കളുമൊത്ത് ഇരിക്കുന്നതിനിടേയാണ് അപകടം.

കൂടെയുള്ള സുഹ്യത്തുക്കള്‍ പോലിസ് സ്‌റ്റേഷനില്‍ എത്തി വിവരം അറിയിച്ചതിനെ തുടര്‍ന്ന് പോലിസാണ് ഇയാളെ താഴ്ചയില്‍ നിന്നെടുത്ത് എടവണ്ണ ഇഎംസി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തലക്കേറ്റ പരിക്ക് ഗുരുതരമായതിനാല്‍ മഞ്ചേരി മെഡിക്കല്‍ കോളജിലേക്ക് കൊണ്ട് പോയെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം മഞ്ചേരി മെഡിക്കല്‍ കോളജിലെ മോര്‍ച്ചറിയിലേക്ക് മാറ്റി.

Tags:    

Similar News