സ്ലാബുകള്‍ക്കിടയില്‍ കുരുങ്ങി അപകടം; 25,000 രൂപ നല്‍കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍

കോട്ടയം ചോറ്റി ചിറ്റടി സ്വദേശി ടി സുനില്‍കുമാറിന് നഷ്ടപരിഹാരം നല്‍കാനാണ് കമ്മീഷന്‍ ഉത്തരവ്. സുനില്‍കുമാര്‍ നല്‍കിയ പരാതിയിലാണ് നടപടി. സ്വകാര്യസ്ഥാപനത്തിലെ ജീവനക്കാരനായ സുനില്‍കുമാറിന് 2018 സപ്തംബര്‍ 15 നാണ് അപകടമുണ്ടായത്.

Update: 2019-04-12 12:25 GMT

കോട്ടയം: മുണ്ടക്കയം ടൗണിലെ നടപ്പാതയില്‍ സ്ഥാപിച്ച സ്ലാബുകള്‍ക്കിടയില്‍പെട്ട് വലതുകാലിന് മാരകമായി പരിക്കേറ്റ വ്യക്തിക്ക് ദേശീയപാതാ അധികാരികള്‍ 25,000 രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ അധ്യക്ഷന്‍ ജസ്റ്റിസ് ആന്റണി ഡൊമിനിക് ഉത്തരവിട്ടു. കോട്ടയം ചോറ്റി ചിറ്റടി സ്വദേശി ടി സുനില്‍കുമാറിന് നഷ്ടപരിഹാരം നല്‍കാനാണ് കമ്മീഷന്‍ ഉത്തരവ്. സുനില്‍കുമാര്‍ നല്‍കിയ പരാതിയിലാണ് നടപടി. സ്വകാര്യസ്ഥാപനത്തിലെ ജീവനക്കാരനായ സുനില്‍കുമാറിന് 2018 സപ്തംബര്‍ 15 നാണ് അപകടമുണ്ടായത്.

സ്ലാബുകള്‍ക്കിടയില്‍ കാല്‍കുരുങ്ങി വേദനകാരണം നിലവിളിച്ച തന്റെ ചിത്രം മൊബൈല്‍ ക്യാമറയില്‍ പകര്‍ത്താനാണ് നാട്ടുകാര്‍ ശ്രമിച്ചതെന്നും പരാതിയിലുണ്ട്. കമ്മീഷന്‍ മുണ്ടക്കയം ഗ്രാമപ്പഞ്ചായത്ത്, ദേശീയപാതാ അതോറിറ്റി എന്നിവരില്‍നിന്നും റിപോര്‍ട്ട് വാങ്ങി. അപകടം നടന്ന സ്ഥലം തങ്ങളുടെ അധികാരപരിധിയിലുള്ളതല്ലെന്നായിരുന്നു റിപോര്‍ട്ട്. പരാതിയുടെ അടിസ്ഥാനത്തില്‍ സ്ലാബുകള്‍ക്കിടയിലെ വിടവടച്ചതായി ദേശീയപാതാ അതോറിറ്റി കമ്മീഷനെ അറിയിച്ചു. ആറാഴ്ചയ്ക്കകം പരാതിക്കാരനായ സുനില്‍കുമാറിന് തുക നല്‍കണമെന്ന് കമ്മീഷന്‍ ഉത്തരവില്‍ വ്യക്തമാക്കി. ജൂണ്‍ 10 നകം ദേശീയപാതാ വിഭാഗം നടപടി റിപോര്‍ട്ട് ഫയല്‍ ചെയ്യണമെന്നും കമ്മീഷന്‍ ദേശീയപാതാ കാഞ്ഞിരപള്ളി അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ക്ക് നിര്‍ദേശം നല്‍കി. 

Tags:    

Similar News