സ്‌കേറ്റിങിനിടെ അമിത വേഗത്തിലെത്തിയ കാറിടിച്ച് യുവാവ് മരിച്ചു

തിരുവനന്തപുരം ഗ്രീന്‍ഫീല്‍ഡ് സ്‌റ്റേഡിയത്തിന് സമീപമാണ് അപകടമുണ്ടായത്.

Update: 2022-10-05 15:56 GMT
തിരുവനന്തപുരം: സ്‌കേറ്റിംഗിനിടെ കാറിടിച്ച് യുവാവ് മരിച്ചു. ശ്രീകാര്യം അലത്തറ സ്വദേശി രാഹുല്‍ (24) ആണ് മരിച്ചത്. തിരുവനന്തപുരം ഗ്രീന്‍ഫീല്‍ഡ് സ്‌റ്റേഡിയത്തിന് സമീപമാണ് അപകടമുണ്ടായത്. സ്‌കേറ്റിംഗിനിടെ, അമിത വേഗത്തില്‍ എത്തിയ കാര്‍ രാഹുലിനെ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. ടെക്‌നോപാര്‍ക്ക് ജീവനക്കാരി ഓടിച്ച കാറാണ് ഇടിച്ചത്.
Tags:    

Similar News