ബിജെപിയിലേക്കുള്ള റിക്രൂട്ട്‌മെന്റ് കേന്ദ്രമായി കോണ്‍ഗ്രസ് മാറി: മുഖ്യമന്ത്രി

ഇനിയും കൂടുതല്‍ നേതാക്കള്‍ ബിജെപിയിലേക്ക് പോകുമെന്നും അദ്ദേഹം പരിഹസിച്ചു

Update: 2019-03-14 14:36 GMT

തിരുവനന്തപുരം: ബിജെപിയിലേക്കുള്ള റിക്രൂട്ട്‌മെന്റ് കേന്ദ്രമായി കോണ്‍ഗ്രസ് മാറിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ടോം വടക്കന്‍ കോണ്‍ഗ്രസിലേക്ക് പോയതില്‍ അശ്ചര്യപെടേണ്ട കാര്യമില്ല. ഇനിയും കൂടുതല്‍ നേതാക്കള്‍ ബിജെപിയിലേക്ക് പോകുമെന്നും അദ്ദേഹം പരിഹസിച്ചു. രാജ്യത്ത് പലയിടത്തും ജനപ്രതിനിധികളടക്കം കോണ്‍ഗ്രസില്‍ നിന്ന് ബിജെപിയിലേക്ക് മാറുകയാണ്. കോണ്‍ഗ്രസില്‍ ഇത് പുതുമയല്ല. മതനിരപേക്ഷത ആഗ്രഹിക്കുന്നവര്‍ക്ക് ആശങ്ക വേണ്ടെന്നും ജനങ്ങള്‍ ഇത് മനസ്സിലാക്കി പ്രതികരിക്കണമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

Tags: