ഐഎഎസ് ഉദ്യോഗസ്ഥരുടെ ആനുകൂല്യങ്ങള്‍ വര്‍ദ്ധിപ്പിച്ച് സര്‍ക്കാര്‍

പ്രളയത്തിന്ന് ശേഷം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണന്നു പറഞ്ഞ സര്‍ക്കാര്‍ കേരള പുനര്‍നിര്‍മാണത്തിന് പണമില്ലെന്ന് ആവര്‍ത്തിക്കുമ്പോഴും ഐഎസ്എസ് ഉദ്യോഗസ്ഥരെ കൈയയച്ച് സഹായിക്കാനുള്ള നടപടി വിവാദമാവുകയാണ്.

Update: 2019-01-16 09:43 GMT

തിരുവനന്തപുരം: സംസ്ഥാനത്തെ ഐഎഎസ് ഉദ്യോഗസ്ഥര്‍ക്ക് കൂടുതല്‍ ആനുകൂല്യങ്ങള്‍ നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗത്തിന്റേതാണ് തീരുമാനം. ഏഴാം ശമ്പളക്കമ്മീഷന്‍ ശുപാര്‍ശകള്‍ക്കനുസരിച്ചുള്ള ആനുകൂല്യങ്ങള്‍ക്കാണ്് അനുമതി നല്‍കിയത്്.ഐഎഎസ് ഉദ്യോഗസ്ഥരുടെ കുടിവെള്ള, വൈദ്യുതിബില്ലുകള്‍ ഇനി സര്‍ക്കാര്‍ അടയ്ക്കുമെന്നും തീരുമാനത്തിലുണ്ട്. സ്വകാര്യ വാഹനങ്ങള്‍ക്ക് ആവശ്യത്തിനുള്ള ഇന്ധനം ഉപയോഗിക്കുന്നതിന്റെ പരിധി ഒഴിവാക്കി. വീട്ടില്‍ അറ്റന്‍ഡര്‍മാരെ നിയോഗിക്കുന്നതിനുള്ള ശമ്പള പരിധിയും ഒഴിവാക്കി. ഇതുവരെ 3000 രൂപയാണ് അറ്റന്‍ഡര്‍മാര്‍ക്ക് ശമ്പളം ഇനത്തില്‍ അനുവദിച്ചിരുന്നത്. പ്രളയത്തിന്ന് ശേഷം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണന്നു പറഞ്ഞ സര്‍ക്കാര്‍ കേരള പുനര്‍നിര്‍മാണത്തിന് പണമില്ലെന്ന് ആവര്‍ത്തിക്കുമ്പോഴും ഐഎസ്എസ് ഉദ്യോഗസ്ഥരെ കൈയയച്ച് സഹായിക്കാനുള്ള നടപടി വിവാദമാവുകയാണ്.

Tags: