ഹിന്ദുത്വ കാര്‍ഡും ഫലിച്ചില്ല; യോഗിയെത്തിയ മണ്ഡലങ്ങള്‍ ബിജെപിയെ കൈവിട്ടു

യോഗി പ്രചരണത്തിന് എത്തിയ മിക്ക മണ്ഡലങ്ങളിലും ബിജെപി പരാജയം നുണഞ്ഞു. മധ്യപ്രദേശ്, രാജസ്ഥാന്‍, ഛത്തീസ്ഗഢ് എന്നീ സംസ്ഥാനങ്ങളിലായി 63 മണ്ഡലങ്ങളിലാണ് യോഗി പ്രചാരണം നയിച്ചത്. ഇതില്‍ 60 എണ്ണവും ബിജെപിയെ കൈവിട്ടു

Update: 2018-12-11 17:34 GMT

ന്യൂഡല്‍ഹി: ജാതി-മത ധ്രുവീകരണത്തിലൂടെ വിജയം ഉറപ്പിക്കാമെന്നുള്ള ബിജെപി തന്ത്രം ഫലിച്ചില്ലെന്ന് തെളിയിക്കുന്നതാണ് യുപി മുഖ്യമന്ത്രി യോഗിയെത്തിയ മണ്ഡലങ്ങളിലെ ബിജെപിയുടെ ദയനീയ പരാജയം. യോഗി പ്രചരണത്തിന് എത്തിയ മിക്ക മണ്ഡലങ്ങളിലും ബിജെപി പരാജയം നുണഞ്ഞു. മധ്യപ്രദേശ്, രാജസ്ഥാന്‍, ഛത്തീസ്ഗഢ് എന്നീ സംസ്ഥാനങ്ങളിലായി 63 മണ്ഡലങ്ങളിലാണ് യോഗി പ്രചാരണം നയിച്ചത്. ഇതില്‍ 60 എണ്ണവും ബിജെപിയെ കൈവിട്ടു. രൂക്ഷമായ വിമര്‍ശനങ്ങള്‍ക്ക് വഴി തെളിച്ച യോഗി ആദിത്യനാഥിന്റെ പ്രസംഗങ്ങള്‍ വോട്ട് ധ്രുവീകരണത്തിന് കാരണമായെന്നാണ് കണക്കുകൂട്ടുന്നത്.

ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയുടെ ജാതി രാഷ്ട്രീയവും മതപരമായ പല പരാമര്‍ശങ്ങളും ബിജെപിയില്‍ തന്നെ വിമര്‍ശനം ഉയര്‍ന്നിരുന്നു. പലയിടങ്ങളിലും ബിജെപി മുതിര്‍ന്ന അംഗങ്ങള്‍ പ്രതിഷേധ സൂചകമായി പാര്‍ട്ടി വിടുന്ന സംഭവങ്ങളുമുണ്ടായിരുന്നു. ദലിത് വോട്ടുകള്‍ പ്രീണിപ്പിക്കാന്‍ നടത്തിയ പരമാര്‍ശങ്ങളും ബിജെപിക്ക് തിരിച്ചടിയായി.


Tags:    

Similar News