മിസോറാമില്‍ അഞ്ച് തവണ മുഖ്യമന്ത്രിയായ ലാല്‍ തന്‍ഹാവ്‌ല മല്‍സരിച്ച രണ്ടിടത്തും തോറ്റു

ചംപായിയില്‍ മിസോ നാഷനല്‍ ഫ്രണ്ടിന്റെ ലാല്‍നുന്‍ ത്‌ലുവാംഗയോടും സെര്‍ചിപ്പില്‍ സോറാം പീപ്പിള്‍സ് മൂവ്‌മെന്റിന്റെ ലാല്‍ദുഹോമയോടുമാണ് അദ്ദേഹം തോറ്റത്.

Update: 2018-12-11 17:47 GMT

ഐസ്വാള്‍: പ്രാദേശിക കക്ഷിയായ മിസോ നാഷനല്‍ ഫ്രണ്ടിന്റെ കടന്നുകയറ്റത്തില്‍, പരാജയമറിയാത്ത ലാല്‍ തന്‍ഹാവ്‌ലയ്ക്കും കാലിടറി. അഞ്ച് തവണ സംസ്ഥാനത്ത് മുഖ്യമന്ത്രിയായിരുന്ന അദ്ദേഹം മല്‍സരിച്ച രണ്ട് സീറ്റിലും പരാജയപ്പെട്ടു. ചംപായിയില്‍ മിസോ നാഷനല്‍ ഫ്രണ്ടിന്റെ ലാല്‍നുന്‍ ത്‌ലുവാംഗയോടും സെര്‍ചിപ്പില്‍ സോറാം പീപ്പിള്‍സ് മൂവ്‌മെന്റിന്റെ ലാല്‍ദുഹോമയോടുമാണ് അദ്ദേഹം തോറ്റത്.

76കാരനായ ഈ കോണ്‍ഗ്രസ് നേതാവ് 2008 ഡിസംബര്‍ മുതല്‍ മിസോറാം ഭരിക്കുകയാണ്. 2013ലാണ് അഞ്ചാം തവണയും സംസ്ഥാന മുഖ്യമന്ത്രിയായത്. മിസോറാമിനെ സംബന്ധിച്ചിടത്തോളം ഒരു റെക്കോഡാണിത്.

തുടര്‍ച്ചയായി മൂന്നാം തവണവും അധികാരത്തിലേറാമെന്ന സ്വപ്‌നവുമായാണ് കോണ്‍ഗ്രസ് ഇത്തവണ മല്‍സരത്തിനിറങ്ങിയത്. എന്നാല്‍, പ്രധാന പ്രതിപക്ഷ പാര്‍ട്ടിയും കേന്ദ്രത്തില്‍ ബിജെപിയുടെ സഖ്യകക്ഷിയുമായ എംഎന്‍എഫ് അതിന് തടയിടുകയായിരുന്നു. ഇതോടെ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെ കോണ്‍ഗ്രസിന്റെ അവസാന പിടിവള്ളിയാണ് കോണ്‍ഗ്രസിന് നഷ്ടമായത്.


Tags:    

Similar News